അടുത്തിടെയാണ് ബാലയും ഡോ. എലിസബത്തും തമ്മിലുള്ള വിവാഹം നടന്നത്. സെപ്റ്റംബര്‍ അഞ്ചിന് നടത്തിയ വിവാഹ വിരുന്നില്‍ താരങ്ങളും പങ്കെടുത്തിരുന്നു. ഈ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യല്‍ ലോകത്ത് വൈറല്‍ ആയിരുന്നു. വിവാഹ ശേഷം ഭാര്യയ്ക്ക് ഒപ്പം വീഡിയോകളുമായും ബാല എത്തിയിരുന്നു. എലിസബത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെയും അമ്മ എലിസബത്തിന് നല്‍കിയ സമ്മാനത്തിന്റെയും വീഡിയോ ബാല നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ മതത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ബാല.
ബാല വീഡിയോയില്‍ പറയുന്നതിങ്ങനെ, തന്നെപ്പോലെ തന്നെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളയാളാണ് എലിസബത്ത്. തങ്ങളുടെ പ്രണയം തുടങ്ങിയത് തന്നെ അവരുടെ നല്ല മനസ്സുകൊണ്ടാണ്. നാല് പേര്‍ക്ക് നന്മ ചെയ്യാനുള്ള മനസ്സുണ്ട്. 10 ദിവസത്തിനുള്ളില്‍ ഒരു കുഞ്ഞിന്റെ ഓപ്പറേഷനുണ്ട്. നെഗറ്റീവ് കമന്റുകള്‍ പറയുന്നവര്‍ പോക്കറ്റില്‍ നിന്ന് ഒരു 10 രൂപ എടുത്ത് കൊടുക്കൂ. ചെയ്യുമോ, എന്നെ മോശം പറഞ്ഞോ ചെയ്യൂ, നീ കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ കൊണ്ട് സഹായം ചെയ്യൂ.
എന്നേയും കുടുംബത്തേയും കുറിച്ച് മോശം സംസാരിക്കാന്‍ എത്ര എളുപ്പമാണ്. 4 പേര്‍ക്ക് നന്മ ചെയ്യൂ. എന്റെ കൈയ്യിലും കുറച്ച് കാര്യങ്ങളുണ്ട്, തെളിവുകളുണ്ട്. അതൊന്നും വേണ്ട പുതിയ ജീവിതത്തിലേക്ക് പോകാമെന്ന് തീരുമാനിച്ചയാളാണ് ഞാന്‍. എന്നെ വിളിച്ച് ഭയങ്കരമായി ടോര്‍ച്ചര്‍ ചെയ്തുകൊണ്ടിരിക്കുക. ഏത് മതമാണെന്നായിരുന്നു ഒരാളുടെ ചോദ്യം. നിങ്ങള്‍ മതം മാറണം, അല്ലെങ്കില്‍ എലിസബത്ത് മതം മാറണം. ഞങ്ങള്‍ക്ക് മതമില്ല, അത് സ്‌റ്റേജില്‍ തന്നെ ഞാന്‍ പറഞ്ഞതാണ്. ഞങ്ങള്‍ക്ക് സ്‌നേഹിക്കാന്‍ മാത്രമേ അറിയൂ. ചിലപ്പോള്‍ ഞങ്ങള്‍ തോറ്റ് പോവും. പക്ഷേ, ഞങ്ങളുടെ സ്‌നേഹം ജയിച്ചിരിക്കും. 8 വര്‍ഷമായിട്ട് മിണ്ടാതിരുന്ന ഒരാള്‍ വന്ന് ഇങ്ങനെ സംസാരിക്കുന്നത് എന്താണ്. ആരാണ് ഈ മതമൊക്കെ തരുന്നത്.