കഴിഞ്ഞദിവസം തൃശ്ശൂരിൽ വലിയ ഉത്സവം തീർത്ത വരവായിരുന്നു പ്രധാനമന്ത്രി മോദിയുടെ വരവ് വലിയ സ്വീകാര്യതയോടെയാണ് സ്ത്രീകൾ എല്ലാം ഈ വരവിനെ കണ്ടിരുന്നത് സിനിമാരംഗത്തെ പ്രമുഖയായ നടി ശോഭനയും ഈ ഒരു പരിപാടിയിൽ എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഈ ഒരു പരിപാടിയിൽ ഇത്രയും സ്ത്രീകളെ കാണുന്നത് ആദ്യമായി ആണ് എന്നായിരുന്നു ശോഭന മറുപടിയായി പറഞ്ഞിരുന്നത്. തന്നെ കാണാൻ എത്തിയ സ്ത്രീകൾക്ക് എല്ലാം തന്നെ മോദിജി നന്ദി പറയുകയും ചെയ്തിരുന്നു. തന്നെ അനുഗ്രഹിക്കാനായി ഇവിടെ വന്നതിന് ഒരുപാട് നന്ദിയുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്
എന്നാൽ ഈ വേദിയിൽ നടി ശോഭനയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത് സ്ത്രീകൾക്ക് കൂടുതൽ ഉന്നമനം ആവശ്യമാണെന്നും സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നവരാണ് നമ്മൾ എന്നുമാണ് ശോഭന പറയുന്നത് എന്നാൽ സ്ത്രീകളെ പലയിടത്തും അടിച്ചമർത്തുന്നതും നമുക്ക് കാണാൻ സാധിക്കും ഇക്കാര്യങ്ങളിൽ ഒക്കെ ഒരു വലിയ മാറ്റം വരണം. ആ മാറ്റത്തിന് വനിതാ സംവരണ ബില്ല് കൊണ്ട് സാധിക്കും എന്നൊരു പ്രതീക്ഷ തനിക്കുണ്ട് സ്ത്രീശക്തി സംഗമം എന്ന പരിപാടിയുടെ ഭാഗമായിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരിൽ എത്തിയത്
സ്ത്രീകൾ കൂടുതൽ ഉയരങ്ങൾ കീഴടക്കണം എന്നുകൂടി ശോഭന പറഞ്ഞിരുന്നു നമുക്ക് ആകെയുള്ളത് ഒരു ശകുന്തള ദേവിയും ഒരു കൽപ്പന ചൗളയും ഒരു കിരൺ വേദിയും ആണ് എന്നാൽ അതിന് മാറ്റമുണ്ടാകണം എന്നാണ് ശോഭന പറയുന്നത് സ്ത്രീകളെ അടിച്ചമർത്താൻ ഉള്ളവരല്ല എന്നും അവർ ഉയരേണ്ടവരാണ് എന്നും ആളുകൾ മനസ്സിലാക്കേണ്ട ഒരു സമയം വരണം എന്ന തരത്തിലായിരുന്നു ശോഭന സംസാരിച്ചത് ശോഭനയുടെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു അതേസമയം വനിതാ ബില്ല് പാസാവുന്നതോടെ സ്ത്രീകൾക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടാവും എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നുകൂടി താരം തുറന്നു പറഞ്ഞിരുന്നു താരത്തിന്റെ വാക്കുകൾ വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയാണ് ചെയ്തത് അതേസമയം ശോഭനേയും വിമർശിച്ചുകൊണ്ടും നിരവധി ആളുകൾ രംഗത്ത് എത്തുന്നുണ്ട് ശോഭന ഒരു ബിജെപി അനുഭാവിയാണ് എന്ന തരത്തിലാണ് ഇപ്പോൾ പലരും എത്തുന്നത് ഇത്തരം വാർത്തകളോട് ഇതുവരെയും ശോഭന പ്രതികരിക്കുകയും ചെയ്തിട്ടില്ല