കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു വിഷയമാണ് ഗോപി സുന്ദറിന്റെയും സുഹൃത്ത് മയോനിയുടെയും ബന്ധം. ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് പിന്നാലെ ചോദ്യങ്ങളുമായി എത്തിയത് നിരവധി പേരായിരുന്നു. ഒരു വർഷം മുൻപായിരുന്നു അമൃത സുരേഷുമായി താരം പ്രണയത്തിലാണെന്ന് വാർത്ത പുറത്തുവിട്ടത്. വൈകാതെ തന്നെ ഇരുവരും വിവാഹത്തിലേക്ക് എത്തുമെന്നും ഒരുമിച്ചുള്ള ജീവിതം ആരംഭിക്കുമെന്നും അറിയിച്ചു.
സോഷ്യൽ മീഡിയയിൽ ഒരു ഇടക്കാലത്തേക്ക് രണ്ടുപേരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതോടെ വീണ്ടും ആരാധകർ സംശയമായി വന്നു. പിന്നീട് ചിത്രങ്ങൾ റി പോസ്റ്റ് ചെയ്ത ആരാധകരുടെ സംശയം താരങ്ങൾ തീർത്തു കൊടുക്കുകയും ചെയ്തു. ഈ അടുത്തകാലത്തായി ഇരുവരും തമ്മിലുള്ള ഒരൊറ്റ ചിത്രവും ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യാറില്ല. അതുകൊണ്ടുതന്നെ ആരാധകർ ചോദ്യങ്ങളും ഉന്നയിക്കാൻ തുടങ്ങി.
ഗോപി പ്രിയനായർ എന്ന പെൺകുട്ടിയും ഒത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചതോടെ ആരാധകർക്ക് വീണ്ടും സംശയമുണ്ടാവുകയുണ്ടായി. ഇതിന് പിന്നാലെ അമൃത സുരേഷ് മറുപടി നൽകുകയും ചെയ്തു. താനൊരു യാത്രയിലാണെന്നും മുറിവുകൾ ഉണങ്ങാൻ കാലതാമസം എടുക്കും എന്നും അമൃത പറഞ്ഞതിന് പിന്നാലെ ഗോപി സുന്ദറിന്റെ കമൻറ് ബോക്സുകളിൽ ആരാധകർ വിമർശനങ്ങൾ ഉന്നയിച്ചു. ഇപ്പോഴിതാ വിമർശനങ്ങൾക്കെല്ലാം മറുപടി നൽകിക്കൊണ്ട് ഗോപി സുന്ദർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
താൻ ആരെയും ചതിച്ചിട്ടില്ല എന്നും ഒരു പെൺകുട്ടിയോടൊപ്പം ചിത്രം പങ്കുവെച്ചാൽ എങ്ങനെയാണ് പെണ്ണുപിടിയൻ ആവുന്നത് എന്നും നിങ്ങൾക്കൊന്നും വേറെ പണിയില്ലെന്നും നിങ്ങളുടെ ജീവിതം നിങ്ങൾ നോക്കൂ എന്നും താൻ സന്തോഷത്തോടുകൂടിയാണ് ജീവിക്കുന്നതെന്നും ഗോപി സുന്ദർ മറുപടി നൽകി.