കഴിഞ്ഞദിവസം വളരെയധികം ശ്രദ്ധ നേടിയ വാർത്തയായിരുന്നു മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള യുദ്ധം. ഗവർണറെ കുറിച്ച് പരസ്യമായി തന്നെ മുഖ്യമന്ത്രി ഒരു പ്രഖ്യാപനം നടത്തുകയും അത് വളരെയധികം വിവാദപരമായി മാറുകയും ഒക്കെ ചെയ്തിരുന്നു എന്ത് സംഭവിച്ചാലും ഒന്നും തന്നെ ബാധിക്കില്ല എന്ന നിലയിലാണ് ഗവർണർ എന്നാൽ ഇപ്പോൾ ഗവർണർക്ക് എതിരെ പലരും രംഗത്ത് വരികയും ചെയ്യുന്നുണ്ട് അത്തരത്തിൽ സമകാലിക വിഷയങ്ങളിൽ തന്നെ അഭിപ്രായം രേഖപ്പെടുത്തുന്ന അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന ഗവർണറെ വിമർശിച്ചുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറിപ്പ് ഇതിനോടകം തന്നെ വൈറലായി മാറുകയും ചെയ്തു കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
സർക്കാരിന്റെ വിശദീകരണം തള്ളി നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചപ്പോഴും, ജനാധിപത്യ സർക്കാരിനെ ശത്രുവായി കണ്ടപ്പോഴും, ശാഖ സംഘികളെ രാജ്ഭവനിൽ കുടിയിരുത്തിയപ്പോഴും, ഏറ്റവും ഒടുവിൽ നയപ്രഖ്യാപനത്തിൽ ഒപ്പിടാതുള്ള നാടകം കളിച്ചപ്പോഴും താങ്കളെ സഹിഷ്ണുതയോടെ തിരുത്താൻ ശ്രമിച്ചത് ഒരു ജനതയുടെ കഴിവുകേടാണെന്ന് കരുതരുത്..,
മിസ്റ്റർ ഗവർണർ അന്ന് താങ്കൾ പറഞ്ഞിരുന്നില്ലേ താങ്കളൊരു റബ്ബർ സ്റ്റാമ്പല്ല എന്ന്…
പക്ഷെ ഇപ്പോൾ മനസിലാക്കിക്കോ..Yes, you are one…,വെറും stenographer മാത്രമല്ല മിസ്റ്റർ ഹിസ് എക്‌സലൻസി ഗവർണ്ണർ സാർ, a glorified stenographer. താങ്കൾ മാത്രമല്ല. ആ കസേരയിലിരുന്നു മോഡിമാർക്കും, അമിട്ട് ഷാമാർക്കും, പൊളിറ്റിക്കൽ പിമ്പുകൾക്കും ഓശാനകൾ എഴുതിക്കൊടുത്തും, വിഴുപ്പലക്കിയും, സർവ്വകലാശാലകൾ വരെ കാവിവത്കരിച്ച് രാജ്ഭവനുകളുടെ ആഡംബര ശയ്യയിൽ കിടന്ന് ജനങ്ങളോടും സഹജീവജാലങ്ങളോടും എന്തിനേറെ രാജ്യത്തിന്റെ ജീവാത്മാവും പരമാത്മാവുമായ ഭരണഘടനയോടുപോലും നിഴൽ യുദ്ധം നടത്തിയും സമാധിയടയുന്ന അടിമക്കണ്ണൻമാരായ പിള്ളേച്ചന്മാരുടെയും, ആരിഫ് ഖാന്മാരുടെയും, സംസ്ഥാനങ്ങളിലെ ഗവർണ്ണർമാരായ ഓരോ റബ്ബർ സ്റ്റാമ്പുകളുടെയും റോൾ അതു തന്നെയാണ്. That of a glorified stenographer ആൻഡ് പൊളിറ്റിക്കൽ പിമ്പ്
ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ, കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ ജനാധിപത്യരീതിയിൽ സഭ ചേർന്ന് നിലപാടെടുക്കാൻ തീരുമാനിച്ച ജനാധിപത്യ സർക്കാരിനെതിരെ, ദ്വന്ദ യുദ്ധം പ്രഖ്യാപിച്ച് താങ്കൾ അഭിരമിക്കുന്ന ഈ പിടിപാടിന്റെ പേര് strength എന്നല്ല സാർ, It’s slavery. It’s castration വരിയുടക്കപ്പെട്ടവന്റെ അടിമത്തം. രാജ്യത്തെ രാമരാജ്യമാക്കാൻ വെള്ളം കോരുന്ന ഫാസിസ്റ്റ് അപ്പോസ്ഥലന്മാരുടെ കാവികോണക സംസ്കാരത്തിന് കൂട്ടുനിൽക്കാത്ത ജനാധിപത്യ സർക്കാരിനെയും നോക്കി കൊഞ്ഞനം കുത്തുന്ന രാജ്ഭവന്റെ അധികാര ഷണ്ഡത്വം.
നിർത്താം സർ. ഒരു ഗവർണ്ണർ എന്നുള്ള അധികാരം വെച്ച് ഭരണഘടനയെ വെല്ലുവിളിക്കാമെന്നും, ജനാധിപത്യത്തെ ബൈപ്പാസുചെയ്യാമെന്നുമൊക്കെയുള്ള ധാഷ്ട്യമുണ്ടല്ലോ അർഹിക്കാത്തതു വീണുകിട്ടിയ അല്പന്റെ ധാർഷ്ട്യം. Please… Please don’t take it out on the പീപ്പിൾ of this state അതീ നാട്ടിലെ പൊതുജനത്തോടും, ജനാധിപത്യ ഭരണകൂടത്തോടും വേണ്ട സാർ . രാജ്ഭവൻ അങ്കണത്തിൽ കാവിക്കൊടി കെട്ടാനുള്ള ഏതൊരു നീക്കത്തെയും എതിർക്കാൻ ഒരു പൗരനെന്ന നിലയിൽ ഒറ്റക്കും, ഭരണകൂടമെന്ന നിലയിൽ കേരളത്തോടുമൊപ്പവും അവസാന ശ്വാസം വരെയുമുണ്ടാകും മിസ്റ്റർ ശാഖാ എക്‌സൈലൻസീ…