മലയാള സിനിമയിൽ നടനായും വില്ലനായും സഹനടനായും ഒക്കെ തിളങ്ങിയിട്ടുള്ള താരമാണ് ദേവൻ കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി സ്ഥാനമേറ്റത് അതിനുശേഷം അദ്ദേഹം മാധ്യമങ്ങളെ കാണുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു മാധ്യമങ്ങളിൽ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വളരെയധികം ശ്രദ്ധ എഴുതുന്നത് ആ വാക്കുകൾ ഇങ്ങനെയാണ്… ഞാൻ മോദിജിയെ കണ്ടിട്ടാണ് ബിജെപിയിൽ ചേർന്നത് ഭാരതീയ ജനതാ പാർട്ടി ഒരു പ്രാധാന്യമുള്ള പാർട്ടിയാണ് മോദിജി ഉൾപ്പെടെ ബിജെപിയുടെ എല്ലാ നേതാക്കളും വളരെ ശക്തമായ രീതിയിൽ പ്രവർത്തിക്കുന്ന നേതാക്കളാണ്
ജനങ്ങളുടെ നന്മ ആഗ്രഹിച്ചു തന്നെയാണ് അവർ പ്രവർത്തിക്കുന്നത് അതുകൊണ്ടുതന്നെയാണ് താൻ ബിജെപി പാർട്ടിയുടെ അംഗമായി മാറിയത് ഇപ്പോഴത്തെ ഇലക്ഷനിൽ ഒന്നും മത്സരിക്കാൻ ഉദ്ദേശിച്ചിട്ടില്ല അങ്ങനെ ഇലക്ഷൻ മോഹിച്ചു പാർട്ടിയിലേക്ക് ചേർന്ന ഒരു വ്യക്തിയും അല്ല ഗവർണർക്കെതിരെ എസ്എഫ്ഐ സംഘടിപ്പിച്ച കരിങ്കോടി പ്രതിഷേധത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ടായിരുന്നു ബിജെപി ഇത് കണ്ടില്ല എന്ന് നടിക്കുന്നത് സഹനശക്തി കൊണ്ടല്ല ബിജെപി കൂടി പ്രതിഷേധിക്കുകയാണെങ്കിൽ തെരുവ് യുദ്ധം ആയിരിക്കും നടക്കാൻ പോകുന്നത് എസ്എഫ്ഐയിലുള്ള കുറെ കിഴങ്ങന്മാരാണ് ഇതിന്റെയൊക്കെ പിറകിൽ എന്നും ദേവൻ പറയുന്നു
പൗരബോധം എന്നുള്ള ഒരു കാര്യമുണ്ട് അത്തരത്തിൽ ബോധം നശിച്ച ആളുകളാണ് ഇത്തരത്തിലുള്ള പെരുമാറ്റം നടത്തുന്നത് എസ്എഫ്ഐക്കാർക്കും ഡിവൈഎഫ്ഐ കാർക്കും ഒക്കെ പൗരബോധം നഷ്ടപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയത്തിൽ ഏറ്റവും ആവശ്യമുള്ളതും പൗരബോധമാണ് ഈ ബോധം നഷ്ടപ്പെട്ട കുറച്ച് ആളുകൾ ചേർന്നാണ് ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചത് കേരളത്തിന്റെ സംസ്കാരത്തിന് യോജിക്കാത്ത കാര്യമാണിത് ഇത്തരം സംഭവങ്ങളെ ശക്തമായി തന്നെ എതിർക്കുകയാണ് വേണ്ടത്
എന്നാൽ എല്ലാവരും ഇത്തരത്തിൽ ചിന്തിക്കുകയാണെങ്കിൽ യുദ്ധം ആയിരിക്കും ഇതിൽ നടക്കുന്നത് എന്നും പറയുന്നുണ്ട്. അത്തരം ഒരു യുദ്ധം ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് ബിജെപി മൗനം പാലിച്ചത് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ ആ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് അതേസമയം അടുത്ത സമയത്ത് രാജസേനൻ ഭീമൻ തുടങ്ങിയവരൊക്കെ ബിജെപി പാർട്ടിയിൽ നിന്നും പിണങ്ങി മറ്റു പാർട്ടികളിലേക്ക് പോയിട്ടുള്ളതും ശ്രദ്ധ നേടിയ ഒരു കാര്യമാണ്.