അടുത്തകാലത്ത് ബിജെപി പാർട്ടിയിലേക്ക് കടന്നുവന്ന നടനാണ് ദേവൻ. മോഹിച്ച അല്ല ബിജെപിയിലേക്ക് എത്തിയത് എന്ന് ദേവൻ തന്നെ തുറന്നു പറഞ്ഞിരുന്നു. ബിജെപി എന്തെങ്കിലും സ്ഥാനം നൽകുമെന്നോ അല്ലെങ്കിൽ ഇലക്ഷനിൽ മത്സരിക്കാൻ സാധിക്കുമെന്ന് ഒരു പ്രതീക്ഷ തനിക്ക് ഉണ്ടായിരുന്നില്ല അതിനു വേണ്ടി അല്ല ഇവിടെയൊക്കെ എത്തിയത് ബിജെപിയെ കുറിച്ച് പലർക്കും പലതരത്തിലുമുള്ള സംശയങ്ങൾ നിലനിൽക്കുന്നുണ്ട് എന്നും അത്തരം സംശയങ്ങൾക്കുള്ള മറുപടിയാണ് താൻ പറയാൻ പോകുന്നത് എന്നും ഒക്കെ അദ്ദേഹം പറഞ്ഞിരുന്നു ബിജെപിയെ കുറിച്ച് പലർക്കും നിലനിൽക്കുന്നത് തെറ്റിദ്ധാരണകളാണ്
ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം ജാതിയാണ് മതങ്ങൾ തമ്മിൽ അടുപ്പിക്കാൻ ഉള്ള ശ്രമം ഇവിടുത്തെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ശ്രമിക്കുന്നില്ല എന്നത് മറ്റൊരു സത്യമാണ് ബിജെപിയെ കുറിച്ച് അന്ന് പറഞ്ഞത് അന്ന് അറിയുന്ന കാര്യങ്ങളാണ്. പിന്നീടാണ് ഞാൻ ഇതിനെക്കുറിച്ച് പല കാര്യങ്ങളും പഠിച്ചത് പോലും പലരെയും പഠിപ്പിക്കുന്നതും വളച്ചൊടിച്ച ചില കാര്യങ്ങൾ മാത്രമാണ് ഇന്ത്യയെ കുറിച്ചോ അതിന്റെ സംസ്കാരത്തെക്കുറിച്ചോ ഹിന്ദുത്വത്തെ കുറിച്ചോ തെറ്റായ കാര്യങ്ങൾ മാത്രമാണ് ഇതുവരെയും ആളുകൾ പഠിച്ചു വച്ചിരിക്കുന്നത് സത്യത്തിൽ ബിജെപിയിൽ ഹിന്ദു പ്രവർത്തനം മാത്രമല്ല നടക്കുന്നത് എല്ലാ മതവിഭാഗത്തിലും പെട്ട പ്രവർത്തകരാണ് ഉള്ളത് ബിജെപിയിലേക്കുള്ള എന്റെ വരവിനെ എല്ലാ ക്രിസ്ത്യൻ സഭ അംഗങ്ങളും ഒരേ പോലെ സ്വാഗതം ചെയ്തിരുന്നു
ഞാൻ ബിജെപിയിലേക്ക് ലഭിച്ച സമയത്ത് അമിത്ഷായുടെ കയ്യിൽ നിന്നും ബിജെപിയുടെ കൊടി വാങ്ങിക്കൊണ്ടാണ് ഞാൻ വന്നത് ആർക്കും അമിത് ഷാ ഇതുവരെ കൂടി കൈമാറിയിട്ടില്ല അതും എന്റെ ഒരു ഭാഗ്യമായാണ് കരുതുന്നത് വലിയൊരു പ്രാധാന്യമുള്ള കാര്യം തന്നെയാണ് അദ്ദേഹവുമായി രണ്ടുമിനിറ്റ് സംസാരിക്കാൻ സമയം കിട്ടിയപ്പോൾ ഞങ്ങൾ തമ്മിൽ സംസാരിച്ചത് മതങ്ങൾ തമ്മിലുള്ള അകൽച്ചയെ കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും ആയിരുന്നു മതങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ മാറ്റണം എന്നതാണ് ചിന്ത ഒരു മുസ്ലിമിന്റെ അടുക്കളയിൽ വരെ പോകുവാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് ഏതെങ്കിലും മണ്ഡലത്തിൽ കയറി മത്സരിക്കണം എന്ന മോഹവുമായി എത്തിയതല്ല ഞാൻ ബിജെപിയുടെ ഉപാധ്യക്ഷൻ എന്ന സ്ഥാനം ഏറ്റെടുത്തത് കൊണ്ട് തന്നെ എനിക്ക് വ്യക്തമായ ഒരു ദൗത്യവും ഉണ്ട് ഇവിടെ മതസൗഹാർദം ഉണ്ടാക്കുക എന്നതാണ് ദൗത്യം എവിടെ ഇപ്പോൾ ന്യൂനപക്ഷത്തിന് ഹിന്ദുക്കളോട് ഒരു ഭയം ക്രിയേറ്റ് ചെയ്തിട്ടുണ്ട് അതിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ നമ്മൾ പഠിക്കണം എന്റെ ആരാധ്യ പുരുഷനെന്നത് മോദിജിയാണ് അദ്ദേഹത്തോടുള്ള എന്റെ ആരാധനയെക്കുറിച്ച് പറയണമെങ്കിൽ ഒരു അഭിമുഖം ഒന്നും മതിയാവില്ല അതുപോലെ വലുതാണ് ആ ആരാധന അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന് കേരളം സന്ദർശിക്കണം എന്ന് പറഞ്ഞപ്പോൾ അന്നേരം കേരള മുഖ്യമന്ത്രി അതിന് അനുവാദം നൽകിയില്ല അപ്പോഴാണ് ഞാൻ ചിന്തിച്ചത് എന്താണ് മോദി എന്നും ദേവൻ പറയുന്നു.