മലയാള സിനിമയിലെ താരദമ്പതികളാണ് സായ് കുമാറും ബിന്ദു പണിക്കരും. ഇരുവരും ഏറെ വിവാദങ്ങൾക്കൊടുവിലാണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. സായ് കുമാറിന്റെ ആദ്യ ഭാര്യയുമായി 2017ൽ ഡിവോഴ്സ് ആവുകയായിരുന്നു. എന്നാൽ ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവും സംവിധായകനുമായ ബിജു വി നായർ ഹൃദയഘാതത്തെതുടർന്ന് മരണപ്പെടുകയും പിന്നീട് താരം സായ് കുമാറിനെ വിവാഹം ചെയ്യുകയുമായിരുന്നു.
സിനിമാ താരങ്ങളെ കുറിച്ച് ഗോസിപ്പുകൾ പ്രചരിക്കുന്നത് സാധാരണമാണ്. അത്തരത്തിലൊരു ഗോസിപ്പിന് ഇരയായിരുന്നു ബിന്ദു പണിക്കരും സായ് കുമാറും. പ്രധാന ചർച്ചാവിഷയം വിവാഹത്തിന് മുൻപേ തന്നെ ഇരുവരും ഒരുമിച്ചായിരുന്നു താമസം എന്നതായിരുന്നു. ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചപ്പോഴും ഇത്തരത്തിൽ പല കഥകളും പ്രചരിച്ചുകൊണ്ടിരുന്നു. ബിന്ദു പണിക്കരുടെ മകൾ കല്യാണിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്.
ഡബസ്മാഷ് വീഡിയോകളിലൂടെ ബിന്ദു പണിക്കർക്കൊപ്പം എത്താറുള്ള കല്യാണി ഇതിനകം തന്നെ ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. ടിക്ടോക് ഇപ്പോൾ ലഭ്യമല്ലെങ്കിലും അരുന്ധതി ഇൻസ്റ്റഗ്രാമിൽ സജീവമാണ്.
ഇപ്പോളിതാ 21-ാം ജന്മദിനം ആഘോഷിച്ച ചിത്രങ്ങളാണ് കല്യാണി പങ്കുവെച്ചിരിക്കുന്നത്. കല്യാണിക്കും അമ്മയ്ക്കും അച്ഛനും പുറമെ കല്യാണിയുടെ കൂട്ടുകാരും ചേർന്നായിരുന്നു ആഘോഷം. കല്യാണിയുടെ പിറന്നാൾ കഴിഞ്ഞിട്ട് കുറച്ചുനാളുകളായി പക്ഷെ ഇപ്പോഴാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.