കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോയോട് ശക്തമായി പ്രതികരിച്ച് ഗായിക ചിന്മയി. സ്ത്രീ ശരീരം ഇപ്പോൾ ചൂഷണം ചെയ്യപ്പെടുന്ന ഒരു രാജ്യത്ത്, പെൺകുട്ടികളെ നിരവധി പേര് ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമുള്ള അടുത്ത ആയുധമാണ് ഡീപ് ഫേക്ക്. ഇവരോട് മൗനം പാലിക്കാൻ താല്പര്യമില്ലെന്നു ചിന്മയി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.
ജയ്ലർ ചിത്രം റിലീസായതിനു ശേഷം ചിത്രത്തിലെ കാവാല എന്ന ഗാനത്തിന് എ.ഐ അവതാറിലുള്ള ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ചിലർ പ്രചരിപ്പിച്ചിരുന്നു .
അത് അവളല്ലായിരുന്നുവെന്ന് തങ്ങൾക്കറിയാം വിചിത്രം എന്തെന്നാൽ , അതൊരു ഡീപ് ഫേക്ക് ആയിരുന്നു. സിമ്രാൻ ഈ വീഡിയോ പ്രചരിപ്പിക്കാൻ മുൻകൂർ അനുവാദം നൽകിയിരുന്നോ എന്ന് ആർക്കും കൃത്യമായി അറിയില്ല. സോഷ്യൽ മീഡിയ പേജുകളിൽ നടി പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിത പ്രേക്ഷകരുടെ പ്രിയപ്പെട്ട നായിക രശ്മികയുടെ ഒരു ഡീപ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകാണ്. ഞാനിപ്പോൾ രശ്മികയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധിച്ചിരുന്നു , നടിയെ സോഷ്യൽ മീഡിയയിൽ ശരിക്കും അസ്വസ്ഥയായിട്ടാണ് കാണുന്നത് . സ്ത്രീകളുടെ ശരീരം അനുദിനം ചൂഷണം ചെയ്യപ്പെടുന്ന രാജ്യത്ത്, പെൺകുട്ടികളെ ലക്ഷ്യമിടാനും അവരെ വകവെരുത്തനും ഭീഷണിപ്പെടുത്താനും ഉപയോഗിക്കുന്ന അടുത്ത ആയുധം ഡീപ് ഫേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും, ബോധവത്കരിക്കണമെന്നും ചിന്മയി പറഞ്ഞു.