രജനികാന്തിന്റെ ഹിറ്റ് ചിത്രം ജയിലറിയിലെ കാവാലായ എന്ന പാട്ട് സോഷ്യൽ മീഡിയ ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിത ഗാന രംഗത്തെ വിമർശിച് നടൻ മൻസൂർ അലിഗൻ രംഗത്ത് എത്തിയിരിക്കുന്നു.മൻസൂർ ഖാൻ വിമർശിച്ചത്. ഹുക്ക് സ്റ്റെപ്പുകൾ വളരെ വൃത്തികേട് ആണെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചത്. ഗാനരംഗത്തിന് എങ്ങനെ സെൻസർ കിട്ടിയെന്ന് തമന്നയുടെ ചുവടുകൾ അനുകരിച്ചുകൊണ്ട് മൻസൂർ അലിഖാൻ മാധ്യമങ്ങളോട് ചോദിച്ചു. ഇത്തരം സ്റ്റെപ്പുകൾക്ക് സെൻസർഷിപ്പ് നൽകുന്ന മാനദണ്ഡം എന്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മൻസൂർ അലി ഖാൻ അഭിനയിച്ച സരഗു എന്ന ചിത്രത്തിലെ ചില രംഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ വച്ചായിരുന്നു മൻസൂർ അലി ഖാൻ വിശദീകരണം നൽകിയത്.അദ്ദേഹത്തിൻറെ വാക്കുകൾ ചുരുങ്ങിയ സമയം കൊണ്ടാണ് ചർച്ച ചെയ്തിരിക്കുന്നത്. നിരവധി പേരായിരുന്നു എതിർപ്പ് പ്രകടിപ്പിച്ച സമൂഹമാധ്യമത്തിൽ എത്തിയത്. പ്രതികരണങ്ങളിലൂടെ മൻസൂർ അലിഖാന്റെ വാക്കുകൾ വിവാദങ്ങളിലും ആയിട്ടുണ്ട്.
കാവാലയ എന്ന ചിത്രം ഗാനരംഗത്തിലെ തമന്നയുടെ ഗ്ലാമർ ചുവടുകൾ രാജ്യത്തിന് അകത്തും പുറത്തും തരംഗമായിരുന്നു. ദശ കോടിയിലധികം ആളുകൾ ആയിരുന്നു പാട്ട് ഇതിനോടകം ഏറ്റെടുത്തത്. അനുരുദ് രവിചനന്ദ് ഈണമിട്ട ഗാനമായിരുന്നു. അരുൺ രാജ കാമരാജ് ആണ് വരികൾ കുറിച്ചിരിക്കുന്നത്. തമന്നയുടെ ലുക്കും ചുവടുകളും പാട്ടിൻറെ ഏറ്റവും വലിയ ആകർഷണമായിരുന്നു.