in

പിറന്നാൾ ദിനത്തിൽ പ്രൊപ്പോസ് ചെയ്ത് സുഹൃത്ത്: അമലാപോൾ വിവാഹിതയാകുന്നു

Amala Paul got married to her boyfriend Jagat Desai

ആരാധകരുടെ പ്രിയങ്കരിയായ നടി അമലാപോൾ വീണ്ടും വിവാഹിതയാകുന്നു. സുഹൃത്ത് ജഗത് ദേശായിയാണ് അമലയെ വിവാഹം കഴിക്കുന്നത്. ഭാവി വരൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ സന്തോഷ വാർത്ത പുറത്തുവിട്ടത്. ഒരു സ്വകാര്യ ഹോട്ടലിൽ വച്ച് ഇരുവരും നടത്തിയ പാർട്ടിയിൽ നർത്തകർക്കൊപ്പം ചേർന്ന് ജഗത് നൃത്തം ചെയ്യുകയും ഒരു സിനിമാറ്റിക് മൂഡ് എന്ന പോലെ അമലയെ പ്രൊപ്പോസ് ചെയ്യുകയും ആയിരുന്നു. സന്തോഷംകൊണ്ട് അമല ജഗതിനെ കെട്ടിപ്പിടിക്കുന്നതും സ്നേഹ ചുംബനം നൽകുന്നത് വീഡിയോയിൽ കാണാം.

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇതിനുമുമ്പ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. എൻറെ ജിപ്സി ക്യൂൻ ഉത്തരം നൽകി എന്ന ക്യാപ്ഷൻ നൽകികൊണ്ടായിരുന്നു ജഗത് സന്തോഷവാർത്ത പങ്കുവെച്ചത്.വെഡിങ് എന്ന ഹാഷ്ടാകും നൽകിയിട്ടുണ്ട്. കൂടാതെ അമലയുടെ പിറന്നാൾ ആയിരുന്നു മനോഹരമായ പ്രൊപ്പോസൽ നടത്തിയത്.

വിവാഹം എപ്പോൾ ഉണ്ടാകുമെന്നും കൂടുതൽ വിവരങ്ങൾ എന്തൊക്കെയാണെന്നും താരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വൈകാതെ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.നിരവധി ചിത്രങ്ങളും വീഡിയോകളും ഇതിനോടകം രണ്ടുപേരുടെയും പുറത്തുവന്നിട്ടുണ്ട്. 2014 ആയിരുന്നു അമലയുടെ ആദ്യവിവാഹം സംവിധായകനായ വിജയ് ആയിരുന്നു അമലേ വിവാഹം കഴിച്ചത്.

ഇരുവരും നാലുവർഷത്തെ പ്രണയത്തിനുശേഷം ആയിരുന്നു ജീവിതത്തിൽ ഒരുമിക്കാൻ തീരുമാനിച്ചത് mപക്ഷേ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം രണ്ടുപേരും മുന്നോട്ട് പോയില്ല. 2017ലായിരുന്നു രണ്ടുപേരും നിയമപരമായി വിവാഹം വേർപ്പെടുത്തിയത്. വിജയ് വേറെ വിവാഹം കഴിച്ചിരുന്നു. അതിനുശേഷം മുംബൈ സ്വദേശിയുമായി അമല പ്രണയത്തിലാണെന്ന വാർത്തകളും പുറത്തുവന്നിരുന്നു.

Written by amrutha

Anna Ben discusses her independent life

ഒറ്റയ്ക്ക് താമസിക്കണമെന്ന് പറഞ്ഞപ്പോൾ അപ്പൻ സമ്മതിച്ചില്ല, ഒടുവിൽ : തുറന്നുപറഞ്ഞ് അന്ന ബെൻ

actress Tamannaah's dance performance in Rajinikanth's super hit 'Jailer' song 'Kavalaiya'."

തമന്നയുടെ ഹുക്ക് സ്റ്റെപ്പുകൾ എത്ര വൃത്തികേടാണ് എങ്ങനെ സെൻസർ കിട്ടി.:  തുറന്നടിച്ച് മൻസൂർ അലിഖാൻ