in

‘സഖാവായതിന്റെ പ്രിവിലേജിലാണോ? അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ ‘; വിനായകനെ വിട്ടയച്ചതിനെതിരെ ഉമ തോമസ്

uma-thomas-against-actor-vinayakan

കൊച്ചി: പൊലീസ് സ്റ്റേഷനിലെത്തി അപമര്യാദയായി പെരുമാറിയ നടൻ വിനായകനെ വിട്ടയച്ചതിനെതിരെ ഉമ തോമസ് എംഎൽഎ. ലഹരിക്ക് അടിമായായ വിനായകന്റെ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ കണ്ടെന്നും ഇത്ര മോശമായി പെരുമാറിയിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി നടനെ ജാമ്യത്തിൽ വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജിലാണോ’ എന്നും ഉമ തോമസ് ചോദിച്ചു. തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് എംഎൽഎ പ്രതികരിച്ചത്.

ഉമാ തോമസിന്റെ കുറിപ്പ്:

എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എസ്എച്ച്ഒ ഉൾപ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്.

ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’, അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട്..

അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ.

Written by admin

Actress Pearle Maaney Shared Her Daughter Nila's New Beginning on Vijayadashami Day

അറിവിന്റെ ആകാശത്തിലേക്ക് നില ബേബി : ചേർത്തുപിടിച്ച് പേളിയും ശ്രീനിയും

Janaki Sudheer on Her Bold Photoshoot

പ്രശ്‌നം കുറച്ച് മലയാളികൾക്ക് മാത്രം , ഞാൻ എന്ത് ഇടണമെന്നുള്ളത് എന്റെ ഇഷ്ടം, വിദേശികൾ ഇതൊക്കെ ചെയ്യുന്നില്ലേ? ബീച്ചിൽ ബിക്കിനിയിട്ട് നടക്കുന്നില്ലേ? തുറന്നടിച്ച് ജാനകി സുധീർ