in

മകൾക്ക് ജന്മദിനാശംസയുമായി കലാഭവൻ ഷാജോൺ, കമന്റുമായി സോഷ്യൽ മീഡിയ

Kalabhavan Shajohn's daughter's birthday

കലാഭവൻ മണിയുടെ ഡ്യൂപ്പായി സിനിമയിൽ എത്തിയതാണ് കലാഭവൻ ഷാജോൺ. മൈ ഡിയർ കരടി എന്ന ചിത്രത്തിൽ മുഖം കാണിക്കാൻ പറ്റാതെ പോയ ഷാജോൺ പിന്നീട് മലയാള സിനിമയിൽ നേടിയെടുത്ത വിജയം ആർക്കും പ്രചോദന പരമാണ്. ഡയലോഗുകൾ പോലും ഇല്ലാതെ, കുഞ്ഞു കുഞ്ഞു റോളുകളിലൂടെ പതിയെ ഇരിപ്പിടം ഉറപ്പിക്കുകയായിരുന്നു.

തിളക്കം, സദാനന്തന്റെ സമയം, സിഐഡി മൂസ, റൺവേ, രസികൻ തുടങ്ങി തുടർച്ചയായി ദിലീപ് ചിത്രങ്ങളിൽ വരാൻ തുടങ്ങിയതോടെയാണ് ഷാജോണിന്റെ കരിയറിൽ വെളിച്ചം വന്നു തുടങ്ങുന്നത്. എന്നാൽ ദൃശ്യം സിനിമിയിലെ വേഷത്തിലൂടെ കരിയർ തന്നെ മാറി മറിഞ്ഞു. കലാഭവൻ മണിയുടെ ഡ്യൂപ്പായി സിനിമയിലെത്തിയ ഷാജോണിന് കരിയർ ബ്രേക്ക് നൽകിയ ദൃശ്യം സിനിമയിലെ കഥാപാത്രം കിട്ടാൻ കാരണവും കലാഭവൻ മണി തന്നെയാണ്. മണി പിന്മാറിയ സാഹചര്യത്തിലാണത്രെ ഷാജോണിലേക്ക് ആ വേഷം പോയത്.

ഇന്ന് മലയാള സിനിമയിൽ കോമഡി റോളുകളിലും സീരിയസ് വില്ലൻ റോളുകളിലും ഒരുപോലെ വിസ്മയിപ്പിയ്ക്കുന്ന നടന്മാരിൽ ഒരാളായി കലാഭവൻ ഷാജോൺ മാറിക്കഴിഞ്ഞു. ദൃശ്യം എന്ന സിനിമയിലെ അഭിനയത്തിന് നടന് സംസ്ഥാന പുരസ്‌കാരവും മറ്റ് ഫിലിം ഫെയർ പുരസ്‌കാരങ്ങളും കിട്ടി.

ഇപ്പോൾ മകൾ ഹന്ന ജോണിന് പിറന്നാൾ ആശംസകൾ അറിയിച്ച് പങ്കുവെച്ച പോസ്റ്റാണ് ശ്രെദ്ധ നേടുന്നത്. മകളുടെ ഒരു ഫോട്ടോയും താരം പോസ്റ്റിന്റെ കൂടെ പങ്കുവെച്ചിട്ടുണ്ട്. കുടുബ ചിത്രങ്ങൾ അധികം പരസ്യപ്പെടുത്താത്ത ഷാജോൺ മകളുടെ ഫോട്ടോ പിറന്നാൾ ദിനത്തിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരും മലയാളി പ്രേഷകരുമാണ് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. 2004 ൽ ആണ് കലാഭവൻ ഷാജോണിന്റെയും ഡിനിയുടെയും വിവാഹം നടന്നത്. യോഹന്നാനെ കൂടാതെ ഒരു മകളും നടനുണ്ട്. ഹന്ന എന്നാണ് മകളുടെ പേര്.

Written by admin

Gayathri Suresh Opened Up About Doing Intimate Scenes In Movies

ഇന്റിമേറ്റ് സീനുകൾ ചെയ്യുന്നതിൽ ലിമിറ്റുണ്ട്, ഒരു പരിധി കഴിഞ്ഞിട്ടുള്ള ഇന്റിമേറ്റ് രംഗങ്ങളിൽ കംഫർട്ടബിൾ അല്ല, പ്രീ മരിറ്റൽ സെക്സ് അപകടം പിടിച്ച ഒന്ന്, കെയർഫുള്ളായി കൈകാര്യം ചെയ്തില്ലെങ്കിൽ ജീവിതത്തിൽ പറ്റിയ ഒരു അമളിയായി മാറും- ​ഗായത്രി സുരേഷ്

shivada daughter

മകളെ ചേർത്തുപിടിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി ശിവദ