സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ രഞ്ജു സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയാണ്.
നിറവയറിൽ കൈവെച്ചുകൊണ്ട് ബേബി ഷവർ എന്ന് തോന്നിപ്പിക്കുന്ന ഫോട്ടോഷൂട്ട് ആയിരുന്നു താരം പങ്കുവെച്ചത്. ഇതെപ്പോൾ സംഭവിച്ചു എന്നും അറിയില്ലെന്നും തമാശയോടുകൂടി കുറിപ്പിൽ എഴുതിയിട്ടുണ്ട്. സ്ത്രീയായതു പോലെ തോന്നിത്തുടങ്ങിയിട്ടുണ്ടെന്ന് കുറിക്കുന്നു. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരു സ്ത്രീ പ്രസവിച്ചാൽ മാത്രമേ അമ്മയാകൂ എന്നൊന്നും ഇല്ലെന്നും ഒരുപാട് പേരുടെ മനസ്സിൽ നിങ്ങൾ അമ്മയാണെന്നും ആരാധകർ കമൻറുകൾ നൽകിയിട്ടുണ്ട്.
ഫോട്ടോ ലാബിലൂടെ എഡിറ്റ് ചെയ്ത ചിത്രമായിരുന്നു താരം പങ്കുവെച്ചിരിക്കുന്നത്. ഗർഭിണിയാണെന്ന് തോന്നിപ്പിക്കുന്ന പോലെയുള്ള ചിത്രങ്ങൾ താരം ഫേസ്ബുക്കിൽ അടക്കം പങ്കുവെച്ചിട്ടുണ്ട്. ചിത്രം പങ്കുവെച്ചതിനുശേഷം താരം കുറിച്ച് ഒരു കുറിപ്പ് ഏറെ ശ്രദ്ധ നേടുന്നു.
പോസ്റ്റ് : ഈ ലോകത്തു ചില കാര്യങ്ങൾക്കു, സമയം, പ്രായം എന്നൊന്നും തീരുമാനിച്ചിട്ടില്ല, അതു സംഭവിക്കേണ്ടത് സംഭവിക്കേണ്ട സമത്തും സംഭവിക്കും, ജനനം,,, ഒരു കുഞ്ഞു ഉദരത്തിൽ ജന്മം എടുത്താൽ, അതിന്റ ജനനം, മരണം,, ഒരു വ്യക്തിയുടെ ജീവിതം മാറി മാറിമറിയുന്നത്,ജീവിതത്തിൽ ഒറ്റപ്പെടുന്നത്, സ്നേഹിക്കപ്പെടുന്നത്, പിരിയുന്നത്, അടുക്കുന്നത്, എല്ലാം എല്ലാം സംഭവിക്കേണ്ടതാണ്,,, നോക്കു ഈ മാറ്റവും യാദൃചികം അല്ലേ, അതെ മനുഷ്യസഹചമായ ചില കാര്യങ്ങൾ നടക്കുന്നതും, നടക്കേണ്ടതും റിയാലിറ്റി ആണ്, അതിനു സമയം, പ്രായം ഒന്ന് നിച്ഛയിച്ചിട്ടില്ല,,, എല്ലാം ഒരു പുകമറയല്ലേ,,,,എന്തായാലും ഇതെനിക്ക് ചേരുന്നു എന്ന് എനിക്കും തോന്നി നേരിൽ കാണാൻ ഇത്രയും ഗ്ലാമർ ഒന്നുമില്ല കേട്ടോ,,