മലയാളികള്‍ക്ക് സുപരിചിതയായ നടിയും ഡിജെയുമാണ് സൂര്യ മേനോന്‍. ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നില്‍ എത്തിയതോടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബിഗ്‌ബോസ് ഹൗസിനുള്ളില്‍ 90ദിവസങ്ങള്‍ സൂര്യ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഷോയില്‍ പങ്കെടുക്കവെ കടുത്ത വിമര്‍ശനവും നടി ഏറ്റുവാങ്ങേണ്ടി വന്നു. പലരും സൂര്യയ്ക്ക് എതിരെ സൈബര്‍ ആക്രമണം നടത്തി. വിവാഹത്തെ കുറിച്ചും കരിയറെ കുറിച്ചുമൊക്കെയുള്ള ആരാധകരുടെ സംശയങ്ങള്‍ സൂര്യ മറുപടി കൊടുത്തിരിക്കുന്നത്.
വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും താന്‍ എന്ത് സ്വപ്നം കണ്ടാലും അതില്‍ നിന്നും വേദന മാത്രമേ ലഭിച്ചിട്ടുള്ളു. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ കല്യാണ സ്വപ്നങ്ങളൊക്കെ തല്‍കാലം മാറ്റി വെച്ചിരിക്കുകയാണ്. സ്ത്രീധനം കൂടുതല്‍ ചോദിച്ചതോടെ വേണ്ടെന്ന് വെച്ചg
എനിക്ക് ഇഷ്ടപ്പെട്ട ഒരു വ്യക്തി തന്നെയായിരുന്നു എന്റെ അടുത്ത് അത്രയും സ്ത്രീധനം ചോദിച്ചത്. അയാളില്‍ നിന്നും അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലയിലായിരുന്നു അദ്ദേഹം. ആള്‍ക്ക് സ്വന്തമായി വരുമാനമോ ജോലിയോ ഒന്നുമുണ്ടായിരുന്നില്ല. വീട്ടുകാര്‍ നല്ല സ്വര്‍ണമൊക്കെ ചോദിക്കുന്നുണ്ട്. എനിക്ക് ഇഷ്ടമായത് കൊണ്ട് ഞാന്‍ അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ എങ്ങനെ എങ്കിലും നടത്താം എന്ന് പറഞ്ഞു. പക്ഷേ ഇത്രയും സ്വര്‍ണം ചോദിക്കുന്ന ആളിന് അതിനുള്ള യോഗ്യത ഉണ്ടോന്ന് കൂടി അമ്മ ചോദിച്ചു. ആ ചോദ്യം മനസില്‍ ഒരു എക്കോ പോലെ മുഴങ്ങി കൊണ്ടിരുന്നു. അമ്മ ചോദിച്ചത് എന്റെ മനസിനെ സ്പര്‍ശിച്ചു. ഇതേ കുറിച്ച് അവരുടെ അടുത്ത് പറഞ്ഞ് വിടുകയായിരുന്നു.