in

കോവിഡിനെ ഭയന്നില്ല, കൃത്രിമ ശ്വാസം നല്‍കി ശ്രീജ ജീവിതത്തിലേക്ക് തിരികെ പിടിച്ചത് രണ്ടരവയസ്സുകാരിയുടെ ജീവന്‍

സ്വന്തം ജീവനും ജീവിതവും നോക്കാതെ മറ്റുള്ളവര്‍ക്കായി രാവും പകലും പോരാടുന്നവരാണ് നഴ്‌സുമാര്‍. ശ്വാസതടസ്സം മൂലം ചലനമറ്റ ആ രണ്ടര വയസ്സുകാരിയെ കയ്യിലെടുത്തപ്പോഴും ശ്രീജ എന്ന നഴ്‌സിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അയല്‍വീട്ടിലെ ആ കുഞ്ഞ് ജീവന്‍ തന്റെ കൈയ്യിലിരുന്ന് നഷ്ടമാകുമോ എന്ന ആകുലത ആ മനസില്‍ നിറഞ്ഞു. ഒടുവില്‍ കോവിഡ് കാലമായിട്ടും മറ്റൊന്നും ആലോചിക്കാതെ ചുണ്ടോടു ചുണ്ട് ചേര്‍ത്ത് കൃത്രിമ ശ്വാസം നല്‍കി.

ഒടുവില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ വിധിയെഴുതി, ശ്രീജയുടെ കൃത്രിമ ശ്വാസമാണ് കുഞ്ഞിനെ രക്ഷിച്ചത്. പരിശോധനയില്‍ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ ശ്രീജ ഇപ്പോള്‍ ക്വാറന്റീനിലാണ്. നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നഴ്‌സ് ചിറ്റിശേരി ഇഞ്ചോടി വീട്ടില്‍ ശ്രീജ പ്രമോദാണ് കുഞ്ഞിനെ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ പിടിച്ചു കയറ്റിയത്.

ഞായറാഴ്ച വീട്ടില്‍ വിശ്രമിക്കുകയായിരുന്നു ശ്രീജ. ഈ സമയത്താണ് ഛര്‍ദ്ദിച്ച് അവശയായി ശ്വാസതടസ്സം നേരിട്ട കുഞ്ഞിനെയുമായി അയല്‍വാസിയായ യുവതി ശ്രീജയുടെ വീട്ടിലേക്ക് ഓടിയെത്തിയത്. കോവിഡ് കാലമായതിനാല്‍ ചുണ്ടോടു ചേര്‍ത്ത ശ്വാസം നല്‍കാനായില്ല. ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രീജ നിര്‍ദേശിച്ചു. ഇതോടെ അമ്മ കുഞ്ഞിനെ ശ്രീജയെ ഏല്‍പ്പിച്ച് ഭര്‍ത്താവിനെ വിളിക്കാന്‍ വീട്ടിലേക്ക് ഓടി.

എന്നാല്‍ ഈ സമയം കുഞ്ഞിന് ചലനം ഇല്ലാതായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുമ മുമ്പ് കൃത്രിമ ശ്വാം നല്‍കണമെന്ന് ശ്രീജയ്ക്ക് വ്യക്തമായി. ഇതോട് കോവിഡ് സാധ്യത മറന്ന് ശ്രീജ കുഞ്ഞിന് ശ്വാസം നല്‍കി. ശ്രീജയുടെ ഭര്‍ത്താവ് പ്രമോദും അയല്‍വാസിയും ചേര്‍ന്ന് അമ്മയെയും കുഞ്ഞിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. 2 ദിവസത്തെ ചികിത്സയ്ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയ കുഞ്ഞ് വീണ്ടും കളിചിരികളില്‍ മുഴുകി,.. എന്നാല്‍ കോവിഡ് ചികിത്സയാണ്.

Written by admin

ചിരിച്ച് ഫോട്ടോയിടുമ്പോളൊക്കെ ഓര്‍ക്കും ഭക്ഷണ മേശയില്‍ തലകുനിഞ്ഞിരിക്കേണ്ടി വന്ന അന്നത്തെ 15 കാരിയെ: ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്

തന്നെ വിവാഹം കഴിക്കാൻ വരുന്ന ആളിന് തന്നെക്കാൾ ഉയരം വേണം… മുപ്പതാം വയസ്സിൽ തന്റെ ആഗ്രഹങ്ങൾ വെളിപ്പെടുത്തി ഇനിയ… !!!!!