മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീന്‍ താരമാണ് ജിഷിന് മോഹന്‍. നടി വരദയാണ് ജിഷിന്റെ ഭാര്യ. താരദമ്പതികള്‍ക്ക് ജിയാന്‍ എന്നൊരു മകനുമുണ്ട്. സോഷ്യല്‍ ലോകത്ത് സുപരിചിതരാണ് കുടുംബം. ലോക്ക്ഡൗണ്‍ സമയം ജിഷിനൊപ്പം വീഡിയോകള്‍ ചെയ്ത് ജിയാനും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലപ്പോഴും മകന് വന്നതോടെ തങ്ങളുടെ ലോകം അവനായി മാറിയെന്ന് ജിഷിനും വരദയും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മകന് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ജിഷിന്.
വീഡിയോയ്ക്ക് ഒപ്പം രസകരമായ ഒരു കുറിപ്പും ജിഷിന് പങ്കുവെച്ചിട്ടുണ്ട്. ‘ഇവന് കാണിക്കുന്നതിന്റെ പത്തിലൊന്നു ചെയ്തിരുന്നെങ്കില്‍ എന്റെ വയറ് എന്നേ കുറഞ്ഞേനെ. ഇവനാണ് എന്റെ മോട്ടിവേഷന്‍. എന്നാലും നിന്നെ ഞാന്‍ ട്രോളാതെ വിടില്ല മോനേ..’ എന്നായിരുന്നു ജിഷിന് വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. ജിയാന്റെ തകര്‍പ്പന്‍ ഈ വര്‍ക്ക്ഔട്ട് വിഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ്.
‘ഇവനൊരു കില്ലാഡി തന്നെ’, ‘ജിയാന്കുട്ടന് തകര്‍ത്തു’, ‘മകനെ കണ്ടു പഠിക്ക്’ എന്നുമൊക്കെയാണ് വിഡിയോയ്ക്ക് ആരാധകരുടെ കമന്റുകള്‍. നിമിഷം നേരം കൊണ്ട് വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.