ഏറെക്കാലമായി അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്ത കാവ്യ മാധവൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. ചിങ്ങമാസപ്പുലരിയിലായിരുന്നു താര പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്.പിന്നാലെ കാവ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കുകയായിരുന്നു.
ഇപ്പോൾ ഇതാ കാവ്യയെക്കുറിച്ച് പണ്ടൊരു അഭിമുഖത്തിൽ ടിനി ടോം നടത്തിയ പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിൽ കാവ്യമൊത്ത ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടായിരുന്നു എന്നും അതിനു ശേഷം ഷീ ടാക്സി എന്ന ചിത്രത്തിലും കാവ്യക്കൊപ്പം അഭിനയിച്ചിരുന്നു, പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിൽ മമ്മൂക്കയുടെ ഡ്യൂപ്പായിട്ട് ആയിരുന്നു ടിനി ടോം വന്നിരുന്നത്. എന്നാൽ നമ്മളോട് കാവ്യ അത്തരത്തിലുള്ള ഒരു വേർതിരവും കാണിച്ചിട്ടില്ല എന്നും ഒരു സഹോദരനെ എന്നതുപോലെ തന്നെയാണ് കാവ്യ തങ്ങളോടൊക്കെ പെരുമാറിയതൊന്നും ടിനി പറയുന്നു.
ഒരുപാട് വിമർശകർ വന്നിട്ടുണ്ട്, എന്താണ് കാവ്യയ്ക്ക് ഇത്ര ഹെറ്റേഴ്സ് വന്നതെന്ന് ആർക്കും അറിയില്ല. ഇനിയെങ്കിലും ആളുകൾ അവരുടെ ഭാഗത്തുനിന്നും ചില കാര്യങ്ങൾ നോക്കി കാണണം, ദിലീപമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യാമാധവന് കൂടുതലും ഹെറ്റേഴ്സ് ഉണ്ടാകുന്നത്. ഗോസിപ്പുകൾ സത്യമായില്ലേ, മഞ്ജുവിന്റെ ജീവിതം തകർത്തവളല്ലേ നീ എന്നൊക്കെയായിരുന്നു പലരും ചോദിച്ചത്. എന്നാൽ സത്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് മഞ്ജുവോ ദിലീപ് കാവ്യയോ ഇതുവരെ പറഞ്ഞിട്ടുമില്ല. തന്റെ പേരിൽ ഒരുപാട് ചൂഷണം ചെയ്യപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യുന്നു എന്നായിരുന്നു ദിലീപ് പറഞ്ഞത്. പിന്നീട് നടി ആക്രമിക്കപ്പെട്ട കേസ് വന്നപ്പോഴും കാവ്യയെ ചിലർ ഒരുപാട് കുറ്റപ്പെടുത്തിയിരുന്നു നടൻ പറഞ്ഞു.