in ,

മലയാള സിനിമയിൽ നിന്നും ബ്രേക്ക് എടുത്തത് മനപ്പൂർവമാണ്: കാരണം തുറന്നുപറഞ്ഞ് സനുഷ

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് സനുഷ സന്തോഷ്. നിരവധി സിനിമകളിൽ ബാലതാരമായി വന്ന സനുഷ വളരെ പെട്ടെന്ന് തന്നെ അന്യഭാഷയിലേക്കും കടന്നു. മലയാളത്തിൽ ദിലീപിൻറെ നായികയായാണ് നായികാ വേഷത്തിലേക്ക് കടന്നുവന്നത്.

പിന്നീടങ്ങോട്ട് ഒരുപിടി നല്ല ചിത്രങ്ങളിൽ താരം മലയാളത്തിൽ തിളങ്ങിയിരുന്നു. പക്ഷേ ഏറ്റവും മികച്ച വേഷങ്ങൾ ലഭിച്ചിരുന്നത് തമിഴിലും തെലുങ്കിലും നിന്നാണ്.

ഇപ്പോൾ ആറു വർഷത്തിലേറെയായി താരം മലയാള സിനിമയിൽ ബ്രേക്ക് എടുത്തിരിക്കുകയാണ്.മലയാള സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത്1 മനപ്പൂർവമാണോ എന്ന് ചോദ്യത്തിന് അതേ എന്ന് തന്നെയാണ് ഉത്തരം. നല്ല വേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും അങ്ങനെ ഒരു നല്ല വേഷം വന്നപ്പോൾ താൻ മലയാളത്തിലേക്ക് വീണ്ടും തിരികെ എത്തുകയാണെണെന്നും ഉർവശി കേന്ദ്ര കഥാപാത്രമയി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് സനുഷ മലയാളത്തിൽ സജീവമായിക്കൊണ്ടിരിക്കുന്നത്.

ഇതിനിടയ്ക്ക് താരം യുകെയിൽ പഠനത്തിനും പോയിരുന്നു. ഡിഗ്രി പൂർത്തിയാക്കിയത് സെൻറ് തെരേസസ് കോളേജിൽ ആയിരുന്നു. സെലിബ്രിറ്റി പദവി ഒന്നുമില്ലാതെയാണ് കോളേജ് പഠനം പൂർത്തിയാക്കിയതെന്നും ഒരുപാട് ആസ്വദിച്ചാണ് കോളേജ് ക്യാമ്പസിൽ ജീവിച്ചതെന്നും താരം പറയുന്നു. സനുഷയുടെ അനിയൻ അഭിനയരംഗത്ത് സജീവമായിരുന്നു. മങ്കി പെൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടനായിരുന്നു സനൂപ്. ഇപ്പോൾ പ്ലസ് ടുവിലാണ് പഠിക്കുന്നത് എന്നും സനുഷ പറയുന്നു.

Written by amrutha

‘ ഇത് നമ്മുടെ കല്യാണിയല്ലെ’….സാരിയിൽ സുന്ദരിയായി ‘ഐശ്വര്യ റംസായി’…!!!

40കളിലും എന്തൊരു സൗന്ദര്യമാണിത് : സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന് സ്നേഹ