in

ഏത് വസ്ത്രം ധരിക്കണമെന്ന കൃത്യമായ ബോധമുണ്ട്, പലരും അത് കണ്ട് തെറ്റിദ്ധരിച്ചു: മീനാക്ഷി

യൂട്യൂബർ ആയും അവതാരികയും അഭിനയത്രിയായും പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ കൊച്ചുമിടുക്കിയാണ് മീനാക്ഷി അനൂപ്. കഴിഞ്ഞദിവസം ആയിരുന്നു മീനാക്ഷിയുടെ സഭ്യമല്ലാത്ത ഒരു ചിത്രം സോഷ്യൽ മീഡിയയിലൂടെ ചിലർ പ്രചരിപ്പിച്ചത്.

ചിത്രം ശ്രദ്ധയിൽപ്പെട്ടതോടെ അതിനു താഴെ വരുന്ന കമന്റുകൾ വളരെ മാനസിക വിഷമമുണ്ടാക്കി എന്നാണ് മീനാക്ഷിയുടെ അച്ഛൻ അനൂപ് പറയുന്നത്. തുടർന്ന് കുടുംബം വിഷയവുമായി ബന്ധപ്പെട്ട സൈബർ സെല്ലിൽ പരാതി നൽകുകയും ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യരുതെന്ന് സോഷ്യൽ മീഡിയ കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.  പങ്കുവെച്ച കുറിപ്പ് വായിക്കാം.:

മീനാക്ഷിയുടേത് എന്ന രീതിയിൽ അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രവുമായി  ഞങ്ങൾക്ക് യാതൊരു വിധ ബന്ധവുമില്ല… ഇത് ഒരു Al (artificial intelligence) സൃഷ്ടിയാണ് എന്ന് കരുതുന്നു…മാത്രമല്ല ഏത് തരം വസ്ത്രം ധരിക്കണം എന്ത് തരം റോളുകൾ ചെയ്യണം എന്ന കൃത്യമായ ബോധത്തോടെയാണ് ഞങ്ങൾ ഈ രംഗത്ത് നിലകൊള്ളുന്നത് …

അതു കൊണ്ട് തന്നെ വേണ്ട നിയമപരമായ നടപടികൾ ഞങ്ങൾ കൈക്കൊണ്ടു കഴിഞ്ഞു… വേണ്ട ഗൗരവത്തിൽ തന്നെ നമ്മുടെ സൈബർ പോലീസും കാര്യങ്ങൾ കണക്കിലെടുത്തിട്ടുണ്ട് (ഇത്തരം ഫോട്ടോകളും മറ്റും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് അവരുടെ അമ്മയുടേയോ പെങ്ങമ്മാരുടേയോ ചിത്രങ്ങൾ ഈ രീതിയിൽ കൈകാര്യം ചെയ്താൽ ഒരു പക്ഷെ അവർ ക്ഷമിച്ചേക്കാം… എന്നതിനാൽ നിയമ പ്രശ്നങ്ങൾ ഒഴിവാകാൻ തരമുണ്ട്… അതല്ലേ ഇത്തരം ചിത്രങ്ങളുടെ  ശില്പികൾക്കും പ്രചാരകർക്കും നല്ലത് ) …by Admin

Written by amrutha

പ്രസവിച്ചിട്ട് വെറും 45 ദിവസം, എങ്ങനെ ഇത്ര മെലിഞ്ഞു!!  ലിന്റുറോണിയോട് ചോദ്യങ്ങളുമായി ആരാധകർ

ജീവിതത്തിൽ പുതിയൊരു കൂട്ട് : ഈ സന്തോഷ നിമിഷത്തിലും ജിഷിനില്ല:   വരദയ്ക്കു ആശംസകളുമായി ആരാധകർ