മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ താരമാണ് വരദ. ഒരുപിടി നല്ല സിനിമകളിലും നിരവധി മിനിസ്ക്രീൻ പരമ്പരകളിലും വേഷമിട്ട വരദയ്ക്ക് യൂട്യൂബ് ചാനലും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഉണ്ട്.
ചാനലുകളിലും സോഷ്യൽ മീഡിയയിലും വളരെയധികം സജീവമായ താരത്തിന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ സ്വീകരിക്കാറുണ്ട്. നടിയും ഭർത്താവ് ജിഷിൻ മോഹനമായി ഏറെ നാളുകളായി വേർപിരിഞ്ഞാണ് താമസം. ഇരുവരും തമ്മിലുള്ള ഇഷ്ടക്കുറവുമൊക്കെ സോഷ്യൽ മീഡിയയിലും പ്രകടമായിരുന്നു. തുടർന്ന് രണ്ടുപേരും ഒരുമിച്ചുള്ള ചിത്രങ്ങൾ നീക്കം ചെയ്തതോടെ ആരാധകരിൽ സംശയമുണ്ടായി..
ഇപ്പോഴിതാ ജിഷിനില്ലാതെ താരത്തിന്റെ ജീവിതത്തിൽ മറ്റൊരു സന്തോഷം നിമിഷം കൂടെ നടന്നിരിക്കുകയാണ്. യാത്രകൾക്ക് കൂട്ടായി താരം പുതിയൊരു വാഹനമാണ് സ്വന്തമാക്കിയത്. വാഹനം വാങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. അമ്മയും അച്ഛനും മകനും ഒരുമിച്ചാണ് ഷോറൂമിലെത്തി വാഹനം സ്വന്തമാക്കിയത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.
ഈയടുത്ത് ആയിരുന്നു താരം എറണാകുളത്ത് പുതിയൊരു ഫ്ലാറ്റ് കൂടി മേടിച്ചത്. ജിഷിൻ ഇല്ലാതെ വീടിൻറെ പാലുകാച്ചലും തുടർന്നുള്ള സന്തോഷം നിമിഷങ്ങളും കണ്ടതോടെ ആളുകൾക്ക് വീണ്ടും സംശയം ആവുകയായിരുന്നു. പിന്നാലെ താരം ഒരു യൂട്യൂബ് ചാനനില് നൽകിയ ഹോം ടൂർ വീഡിയോയിലും ജിഷിനെ പറ്റി ഒന്നും പറഞ്ഞില്ല.
പിന്നീട് താരങ്ങൾ ഒരുമിച്ച ഒരു പൊതു ചടങ്ങിൽ ഇരുവരും ഒരുമിച്ചെത്തി ഒരു സെൽഫി പങ്കുവെച്ചിരുന്നു. എന്നാൽ ബന്ധം പഴയതുപോലെ അല്ല എന്നുള്ള കാര്യങ്ങൾ കാർ വാങ്ങിയ പുതിയ പോസ്റ്റിലൂടെ ആരാധകർക്ക് വീണ്ടും വ്യക്തമായിരിക്കുകയാണ്. പുതിയ കൂട്ട് എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടായിരുന്നു വരദ കാർ വാങ്ങിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്
നിരവധി പേരാണ് താരത്തിന്റെ സന്തോഷം നിമിഷത്തിന് ആശംസകൾ നൽകിയത്.