അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ പാത്തു എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സുന്ദരിയാണ് മീനാക്ഷി അനൂപ്. വളരെ ചുരുങ്ങിയ നാളു കൊണ്ടാണ് മീനാക്ഷി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നെടുത്തത്. താരത്തിന്റെ ആദ്യചിത്രം തന്നെ സൂപ്പർ താരങ്ങൾക്ക് ഒപ്പം ആയിരുന്നു. അമർ അക്ബർ അന്തോണി താരത്തിന്റെ കരിയറിന് വലിയൊരു ബ്രേക്ക് ആയിരുന്നു നൽകിയത്. അതിനുശേഷം മോഹൻലാലിൻറെ കൂടെ ഒപ്പം എന്നൊരു സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തു. പിന്നീട് മീനാക്ഷിയെ പ്രേക്ഷകർ കണ്ടത് അവതാരിക ആയിട്ടായിരുന്നു.
താരത്തിന്റെ അഭിനയം മാത്രമല്ല അവതരണവും സംസാരവും ഒക്കെ പ്രേക്ഷകർ ഇഷ്ടപ്പെട്ടു തുടങ്ങി. ഈ അടുത്തകാലത്തായി യൂട്യൂബിൽ മീനാക്ഷി മിന്നുന്ന താരമാണ്.
ഇപ്പോഴിതാ താരം ഹരി പത്തനാപുരത്തിനൊപ്പം പങ്കെടുത്ത ഒരു പുതിയ പരിപാടിയിൽ വന്നിരിക്കുകയാണ്. ജാതകം നോക്കിയോ കല്യാണം എപ്പോഴാണ് എന്നൊക്കെയുള്ള കമന്റുകളുമായി നിരവധി പേരാണ് സമൂഹമാധ്യമത്തിൽ വന്നത്. അതെന്തിനാണ് ഇപ്പോൾ പറയുന്നത് അടുത്തൊന്നും ഉണ്ടാവില്ല എന്നാണ് മീനാക്ഷി പ്രതികരിച്ചത്. പക്ഷേ ഹരി പത്തനാപുരം മീനാക്ഷിയെ നന്നായി കളിയാക്കുന്നുണ്ടായിരുന്നു.
പഠിച് ഒരു ജോലി വേണം എന്നാണ് ആഗ്രഹം എന്നും തന്നെ ഇപ്പോഴൊന്നും കെട്ടിക്കാൻ തന്റെ വീട്ടുകാർക്ക് താൽപര്യമില്ലെന്നും ഉയരങ്ങളിലേക്കണമെന്ന് മീനാക്ഷി തന്നെ പറയുന്നു. മീനാക്ഷിയുടെ കുടുംബവും പ്രേക്ഷകർക്ക് വളരെ പരിചിതമാണ്. യൂട്യൂബ് ചാനലിലൂടെയാണ് മീനാക്ഷിയും കുടുംബവും പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്.