in

പൊന്നോമനയെത്തി!!! കുഞ്ഞു പിറന്ന സന്തോഷവുമായി ഇല്യാന ഡിക്രൂസ് : പേര് കേട്ട് അമ്പരന്ന് ആരാധകർ

നടി ഇല്യാന ഡിക്രൂസിന് ആണ്‍കുഞ്ഞ് പിറന്നു. ശനിയാഴ്ച രാത്രി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ജീവിതത്തിലെ പുതിയ വിശേഷം ആരാധകരുമായി നടി പങ്കുവച്ചത്. കോവ ഫീനിക്‌സ് ഡോളന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇലിയാന തന്റെ മകന്റെ ഫോട്ടോയും ഇൻസ്റ്റയിൽ പങ്കുവച്ചിട്ടുണ്ട്.

.”കോവ ഫീനിക്‌സ് ഡോളയെ പരിചയപ്പെടുത്തുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 2023 ആഗസ്റ്റ് 1 നാണ് കുഞ്ഞിന്റെ ജനനം. ഞങ്ങളുടെ പ്രിയപ്പെട്ട മകനെ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ എത്ര സന്തോഷത്തിലാണെന്ന് അറിയിക്കാന്‍  വാക്കുകളില്ല എന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.നടിയെ അഭിനന്ദിച്ച് പല പ്രമുഖരും ഈ പോസ്റ്റില്‍ അഭിനന്ദവുമായി എത്തിയിട്ടുണ്ട്. നര്‍ഗീസ്  അഥിത ഷെട്ടി, ഹുമ ഖുറേഷി,  സോഫി, അര്‍ജുന്‍ കപൂര്‍, മരിയ ഗൊറെറ്റി,എന്നിവര്‍ നടിക്കു അഭിനന്ദനം നൽകി.

തുടക്കം മുതലേ, ഇലിയാന തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം വെളിപ്പെടുത്തലുകൾ നടത്തിയിരുന്നില്ല എന്നിരുന്നാലും, അടുത്തിടെ ഇലിയാന തന്റെ കാമുകന്റെ ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.  സ്റ്റോറികളിൽ കാമുകൻ ഒപ്പമുള്ള ഒരു ഫോട്ടോ കൊളാഷ് പോസ്റ്റ് ചെയ്യുകയും “ഡേറ്റ് നൈറ്റ്” എന്ന് ക്യാപ്ഷൻ നൽകുകയും ചെയ്തു. ഗര് ഭിണിയായ കാലത്ത് ഇലിയാന കാമുകനുമായുള്ള മറ്റു വിവരങ്ങൾ ഒന്നും പങ്കുവെച്ചിട്ടില്ല,

Written by amrutha

മിനുക്കിയ നുണകൾക്ക് മേൽ സത്യം അംഗീകരിക്കപ്പെടുന്ന ഒരു ദിവസം വരും!!! അഭിരാമി സുരേഷ്

ഹണിയെ ഒരു നോക്കു കാണാൻ ആന്ധ്രയിൽ തടിച്ചുകൂടിയത് വൻ ജനസാഗരം!!! തിക്കുംതിരക്കും ട്രാഫിക് ബ്ലോക്ക്മായി മെട്രോ നഗരം