കേരളസംസ്ഥാനത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ യുവ സംരംഭകർക്കുള്ള പുരസ്കാരം കരസ്ഥമാക്കി ശ്രദ്ധനേടിയ പ്രവാസി സെലിബ്രിറ്റിയാണ് സുവൈബത്തുൽ അസ്ലമിയ്യ.താരത്തെ കുറിച്ച് സമൂഹ മാധ്യമത്തിൽ വന്ന കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുവൈബത്തുൽ അസ്ലമിയ്യ തന്നെയാണ് ആരാധകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
കുറിപ്പ് : സുവൈബത്തുൽ അസ്ലമിയ്യ എന്ന ഈ പെൺകുട്ടി അവളുടെ യൗവനകാലം തന്നെ അവരുടെ ഭർത്താവ് ഒരു കേസിൽ അകപ്പെട്ടു ജയിലിൽ കഴിഞ്ഞപ്പോൾ ഇനി അടുത്തകാലത്തൊന്നും പുറത്തിറങ്ങാൻ കഴിയില്ല എന്ന് ഉറപ്പായപ്പോൾ അവളുടെ മാതാപിതാക്കളെ നിർബന്ധത്തിനു വഴങ്ങി ഒരു വിവാഹം കഴിച്ചു. നിർഭാഗ്യവശാൽ അവരുടെ രണ്ടാമത്തെ ഭർത്താവുമായി യാതൊരു രീതിയിലും പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത അവസ്ഥയിൽ ആ ബന്ധവും വേർപിരിയണ്ടി വന്നു. ഈ രണ്ടു ബന്ധത്തിലും ഉണ്ടായ കുട്ടികൾക്ക് അവരുടെ പിതാവിൻറെ ഒരു സാമീപ്യവും ഇല്ലാതായപ്പോൾ ഇനി ജീവിതത്തിൽ ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായി ഇനി ജീവിക്കണമോ മരിക്കണം എന്ന ഒരു അവസ്ഥ വരെ അവർ എത്തി. എന്തുതന്നെയായാലും എന്തൊക്കെ ത്യാഗം സഹിച്ചാലും അവരുടെ മക്കൾക്ക് വേണ്ടി ഇനി ജീവിച്ചേ മതിയാവൂ എന്ന ഒരു തീരുമാനത്തിൽ അവർ എത്തി.
വിധിയെ തരണം ചെയ്തു എല്ലാവരുടെയും മുന്നിൽ ഈ ലോകത്തിൻറെ മുന്നിൽ തന്നെ എന്റെ മക്കൾക്ക് വേണ്ടി ജീവിച്ചു കാണിച്ചേ മതിയാവുള്ളൂ എന്ന നിശ്ചയദാർഢ്യത്തിൽ സ്വയം തൊഴിൽ ചെയ്തും, പടച്ച ദൈവത്തിൻറെ മുൻപിൽ അല്ലാതെ മറ്റൊരാളുടെയും മുമ്പിൽ കൈനീട്ടി യാചിക്കാൻ തയ്യാറല്ല എന്ന ആത്മവിശ്വാസത്തോടെ ജീവിതത്തിൽ പടപൊരുതി അവർ ഇടപെട്ട എല്ലാ മേഖലകളിലും വിജയം കൈവരിക്കുകയും കേരളസംസ്ഥാനത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ യുവ സംരംഭകർക്കുള്ള പുരസ്കാരം വരെ കരസ്ഥമാക്കി ഇപ്പോൾ ദുബായിൽ സ്വന്തം മാതാപിതാക്കളെ വരെ കൊണ്ടുപോയി സന്തോഷകരമായ ജീവിതം നയിക്കുന്ന ഇവരെ എന്തിനാണ് അസൂയ അടുക്കളയ പലരും അന്ധമായി വിമർശിക്കുന്നത്. ഈ വിമർശിക്കുന്നവർക്ക് ആർക്കെങ്കിലും എന്തെങ്കിലും ഒരു ദ്രോഹം ഈ പെൺകുട്ടി ചെയ്തിട്ടുണ്ടോ. ഇവർ പുതുതായി വിപണിയിൽ ഇറക്കിയ സ്കിൻ കെയർ ക്രീം ഉപയോഗിച്ചിട്ട് ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ആരെയും ബുദ്ധിമുട്ടിക്കാതെ ആരെയും വിമർശിക്കാതെ സ്വന്തം നിലയിൽ ആരുടെ മുമ്പിലും കൈനീട്ടാതെ സ്വയം പ്രയത്നത്തിനാൽ ജീവിക്കുന്ന ഈ പെൺകുട്ടിയെ എന്തിൻറെ പേരിലാണ് നിങ്ങൾ വിമർശിക്കുന്നത്. പടച്ച റബ്ബ് ഇവർക്കും കുടുംബത്തിനും പ്രത്യേകിച്ച് ഇവരുടെ രണ്ടു പൊന്നു മക്കൾക്കും ആഫിയത്തോടുള്ള ദീർഘായുസ്സ് കൊടുക്കു മാറാകട്ടെ..ആമീൻ യാ റബ്ബൽ ആലമീൻ