മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് സംയുക്ത വർമ്മ. സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ സംയുക്ത കുറച്ച് അധികം കാലങ്ങളായി മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മലയാളത്തിലെ തന്നെ പ്രമുഖ നടനായ ബിജു മേനോനാണ് സംയുക്തയെ വിവാഹം ചെയ്തത് .ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹത്തിനു ശേഷമാണ് സംയുക്ത അഭിനയ ലോകത്ത് നിന്നും മാറിയത് .സോഷ്യൽ മീഡിയയിൽ സജീവമായ സംയുക്തയുടെ ഫോട്ടോഷൂട്ടുകൾ ,വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ സ്വീകരിക്കാറുണ്ട്.
ഇപ്പോൾ അമ്മയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് താരം സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്. അഭിനയത്തിൽ നിന്ന് അൽപ്പം ഇടവേള എടുത്തെങ്കിലും താരം യോഗ രംഗത്ത് സജീവമായി നില നിൽക്കുകയാണ്, യോഗ ചിത്രങ്ങളാണ് ഏറെയും സംയുക്ത പ്രേക്ഷകർക്കായി പങ്കു വെക്കാറുള്ളത്..
ബിജു മേനോനും സംയുക്തയ്ക്കും ഒരു മകൻ ആണുള്ളത്. വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട് .ബിജുമേനോൻ മലയാള സിനിമയിൽ സജീവമായി നിൽക്കുകയാണ്. സംയുക്തയുടെ തിരിച്ചുവരവ് മലയാളികൾ ഏറെ ആഗ്രഹിക്കുന്ന കാര്യമാണ്. അമ്മയുടെ ചിത്രം പങ്കുവച്ചു കൊണ്ട് കുറിച്ചത് ഇങ്ങനെയാണ്:
ഈ ലോകത്ത് എന്റെ ലോകം അമ്മയാണ്. ജന്മദിനാശംസകൾ,” സംയുക്ത കുറിക്കുന്നു.നിരവധിപേരാണ് പോസ്റ്റിനു താഴെ ആശംസകളുമായി എത്തിയിരുന്നത് .അമ്മയുടെ ചിത്രം ആദ്യമായാണ് സംയുക്ത സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്നത്.