in

പങ്കാളി എന്താ  ലോക സുന്ദരനാണോ!!!!  ഭാവി വരന്റെ മുഖം മറച്ചതിനെതിരെ അമേയ മാത്യുവിന് സോഷ്യൽ മീഡിയയിൽ വിമർശനം

ഭാവി വരന്റെ മുഖം വെളിപ്പെടുത്താതെ വിവാഹനിശ്ചയവാർത്ത പുറത്തുവിട്ട അമേയ മാത്യുവിന് സോഷ്യൽ മീഡിയയിൽ വിമർശന പെരുമഴ. കഴിഞ്ഞദിവസം ആയിരുന്നു താരം പങ്കാളിയുമൊത്തുള്ള ചിത്രം പങ്കുവെച്ചത്.  പക്ഷേ അദ്ദേഹത്തിൻറെ ചിത്രം യഥാർത്ഥ മുഖം വെളിപ്പെടുത്താതെ മോതിരം അണിഞ്ഞു നിൽക്കുന്ന ചിത്രവും വിവാഹനിശ്ചയം കഴിഞ്ഞുവെന്നും വൈകാതെ തന്നെ സന്തോഷവാർത്ത അറിയിക്കുമെന്നും അറിയിച്ചിരുന്നു.  പിന്നാലെ തന്നെ ആരാധകർ വരനെ കണ്ടുപിടിക്കുകയും ചെയ്തു.  എന്നാൽ മുഖം മറച്ചത് ചിലർ അതൃപ്‌തി പ്രകടിപ്പിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ ഈ വിഷയത്തിൽ വന്ന മോശമായ കമന്റിന് നടി മറുപടി നൽകുന്നുണ്ട്.  മുഖം വെളിപ്പെടുത്താൻ താല്പര്യമില്ലാതെ ഒളിപ്പിച്ചുവെക്കാൻ മാത്രം ഇയാളെന്താ ലോക സുന്ദരനാണോ എന്നായിരുന്നു വിമർശകർ ചോദിച്ച ചോദ്യം. തനിക്ക് ഇഷ്ടമുള്ളപ്പോൾ മുഖം കാണിക്കും അത് ചോദിക്കാൻ നിങ്ങൾക്ക് അവകാശമില്ലെന്ന് താരം തിരിച്ചു മറുപടി കൊടുക്കുകയും ചെയ്തു

മുഖം വെളിപ്പെടുത്താതെ വരന്റെ ചിത്രം പങ്കുവെച്ചത് കൊണ്ട് തന്നെ ആരാധകർ വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തെ കണ്ടെത്തുകയും ചെയ്തു.  മോതിരം കൈമാറ്റത്തിന്റെ ചിത്രങ്ങൾ നടി പോസ്റ്റ് ചെയ്തതിന് പിന്നാലെ പങ്കാളിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ചെക്ക് ചെയ്തപ്പോഴും അതെ ചിത്രം ആരാധകർ കണ്ടുപിടിക്കുകയായിരുന്നു. ഇതിനിടയ്ക്കാണ് പലരും മോശം കമൻറുകൾ നൽകിയത്.

വിമർശനങ്ങൾ കൂടിയതോടെ ഈ വിഷയത്തിൽ നടി വിശദീകരണം നൽകുകയും ചെയ്തു. “മുഖം വെളിപ്പെടുത്താതെ എന്തുകൊണ്ടാണെന്ന് ചോദ്യങ്ങൾ വരുന്നുണ്ട്, എന്റേതായ ഒരു ദിവസം വരുമ്പോൾ അന്ന് സർപ്രൈസ് ആയി എല്ലാവരെയും വെളിപ്പെടുത്തും എന്നും അത്രയും സന്തോഷത്തോടെയാണ് താനൊരു കാര്യം പോസ്റ്റ് ചെയ്തു,  അതിൽ നാട്ടുകാർക്ക് എന്താണ് പ്രശ്നം എന്ന് മനസ്സിലാകുന്നില്ല, സ്വകാര്യയെ ദയവുചെയ്ത് മാനിക്കണം എന്ന് നടി പറഞ്ഞു.

Written by admin

പനിനീർപ്പൂക്കൾക്കിടയിൽ അതിസുന്ദരിയായി ഭാമ ; പിറന്നാൾ ആശംസകളുമായി ആരാധകർ

നീല സാരിയിൽ  നീല വെളിച്ചം പരത്തി റിമ കല്ലിങ്കൽ;  ഫോട്ടോഷൂട്ട്