in

ചിലപ്പോഴൊക്കെ വീട്ടിന്ന് ഓടിപ്പോകാൻ തോന്നും,  പിടിച്ചുനിർത്തുന്നത് അമ്മയുടെ സ്നേഹം: ദിയ കൃഷ്ണ

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താര പുത്രിമാരിൽ ഒരാളാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയുമാണ് മലയാളികൾക്കിടയിൽ സുപരിചിതയായി മാറിയത്. കൊറോണക്കാലത്ത് ആയിരുന്നു  സഹോദരിമാർ യൂട്യൂബ് ചാനൽ ആരംഭിച്ചുകൊണ്ട് പ്രേക്ഷകർക്കിടയിൽ സജീവമായി മാറിയത്. എല്ലാവർക്കും അഭിനയരംഗത്തോടാണ് താല്പര്യം എങ്കിലും യൂട്യൂബ് ലോകത്താണ് ഇവർക്ക് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത്.

ഇൻഫ്ലുവൻസറായും നർത്തകിയായും ദിയ പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ്. ഇപ്പോഴത്തെ മാതൃദിനത്തോടനുബന്ധിച്ച് അമ്മ സിന്ധു കൃഷ്ണയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ദിയ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുക്കുന്നത്.സാധാരണ കുടുംബം ഏറ്റവുമധികം സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്ന ദിയ അമ്മയെ കുറിച്ച് എഴുതിയ ഹൃദയത്തിൽ തൊടുന്ന കുറിപ്പ് ആരാധകരും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ചിലപ്പോഴൊക്കെ വീട്ടിൽ പോകുന്ന ഓടിപ്പോകാൻ തോന്നുമെങ്കിലും തന്നെ പിടിച്ചുനിർത്തുന്നത് അമ്മയുടെ സ്നേഹമാണെന്നും ദിയ സോഷ്യൽ മീഡിയയിലൂടെ എഴുതുന്നു.

വാക്കുകൾ ഇങ്ങനെ: അമ്മുന്റെ അത്രേം ഇംഗ്ലീഷ് ടൈപ്പ് ചെയ്യാൻ ഞങ്ങൾ രണ്ടുപേരും പരസ്പരം വളരെയധികം സ്നേഹിക്കുകയും ദേഷ്യപ്പെടുകയും ചെയ്യും! ചിലപ്പോൾ എനിക്കും വീട്ടിൽ നിന്ന് ഓടിപ്പോകാൻ തോന്നും. ചിലപ്പോൾ ഞങ്ങൾ രണ്ടുപേരും സുഹൃത്തുക്കളാകാം, ഞാൻ അത് ആസ്വദിക്കുന്നു! നമുക്കെല്ലാവർക്കും വേണ്ടി ചിത്രങ്ങളും വ്ലോഗുകളും ക്ലിക്കുചെയ്‌ത് ചുറ്റിനടന്നതിന് നന്ദി. മാതാജി   മാതൃദിനാശംസകൾ.

Written by amrutha

പട്ടായയിൽ ഹണിമൂൺ ആഘോഷിച്ചു മാളവികയും തേജസും: ചിത്രങ്ങളിതാ

ഇപ്പോഴുള്ള താങ്ങാനാവാത്ത വേദനയും ദിനങ്ങളും കടന്നു പോകുമെന്നു പ്രതീക്ഷിക്കുന്നു : അഭിരാമി സുരേഷ്