സ്റ്റേജ് പ്രോഗ്രാമുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താര മാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമായ താരമാണ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും നിരവധി ആരാധകരുള്ള അഭിരാമി ഇപ്പോഴത്തെ സോഷ്യൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ കുറിപ്പാണ് ശ്രദ്ധേയമായി മാറുന്നത്. അടുത്തിടെയായിരുന്നു അമൃതയുടെയും അഭിരാമിയുടെയും പിതാവായ സുരേഷ് മരണപ്പെട്ടത്.
മ്യൂസിക് രംഗത്ത് ജോലി ചെയ്തുകൊണ്ടിരുന്ന സുരേഷിന്റെ മരണം അപ്രതീക്ഷിതമായിരുന്നു. അസുഖങ്ങൾ ബാധിച്ചാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. അച്ഛൻറെ മരണശേഷം ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് അഭിരാമി ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഇപ്പോഴിതാ ഭാരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ കുറിപ്പിൽ അച്ഛൻറെ ഓർമ്മകളാണ് പങ്കുവയ്ക്കുന്നത്.
എപ്പോളും ദിസ് ടൂ ഷാൾ പാസ് എന്ന് എല്ലാരോടും പറയുന്ന എന്നോട് ഞാൻ ഈ നിമിഷവും ഇതിന്റെ താങ്ങാനാവാത്ത വേദനയും കടന്നു പോകുമെന്നും, ഒരു ശക്തി ആയിഎന്നും അച്ഛൻ കൂടെ കാണുമെന്നും ഓർമിപ്പിക്കുന്നു എന്നും അഭിരാമി സോഷ്യൽ മീഡിയയിലൂടെ എഴുതി.
പോസ്റ്റ് : സംഗീതമെന്ന സത്യം ഞങ്ങൾക്ക് പകർന്നു നൽകിയ ആ ദൈവം ഇന്ന് കൂടെ ഇല്ല.. എന്നാൽ അച്ഛൻ കൂടെ കാണുമെന്നും, തളരാതെ തുടരാൻ ഒരു ശക്തിയായി കൂടെ കാണുമെന്നും വിശ്വാസത്തോടെ മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് ഒരിക്കൽകൂടി .എപ്പോളും ദിസ് ടൂ ഷാൾ പാസ് എന്ന് എല്ലാരോടും പറയുന്ന എന്നോട് ഞാൻ ഈ നിമിഷവും ഇതിന്റെ താങ്ങാനാവാത്ത വേദനയും കടന്നു പോകുമെന്നും, ഒരു ശക്തി ആയിഎന്നും അച്ഛൻ കൂടെ കാണുമെന്നും ഓർമിപ്പിക്കുന്നു..