in

ക്യമറയ്ക്ക് മുന്നില്‍ വരാന്‍ മടിക്കുന്ന ആളായിരുന്നു ഞാന്‍; സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്- അഷിക

ഷോര്‍ട്ട് ഫിലിമുകളിലൂടേയും ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടേയും താരമായി മാറിയ നടിയാണ് അഷിക അശോകന്‍. സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോളോവേഴ്‌സുണ്ട് അഷികയ്ക്ക്.

താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അഭിനയ മോഹിയായ അഷിക ധാരാളം ഷോര്‍ട്ട് ഫിലിമുകളിലും ഒപ്പം തന്നെ ചില സിനിമകളിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഏഷ്യാനെറ്റിലെ ഡാന്‍സിങ് സ്റ്റാര്‍സ് എന്ന പരിപാടിയില്‍ മത്സരാര്‍ത്ഥിയായും അഷിക എത്തിയിരുന്നു.

സിനിമ മേഖലയിലേക്ക് വരുന്ന നടിമാര്‍ ഉറപ്പായും കാസ്റ്റിംഗ് കൗച്ച്‌ നേരിടേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്. സിനിമയ്ക്ക് പുറമെ മറ്റും മേഖലകളിലും ഇതല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചൂഷണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

‘കാസ്റ്റിങ് കൗച്ച്‌ നേരിട്ടിട്ടുണ്ട്. അത് നേരിടാത്തവര്‍ ആരും തന്നെ ഉണ്ടെന്ന് കരുതുന്നില്ല. അത് എങ്ങനെ ഹാന്‍ഡില്‍ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ്. ആര്‍ക്കായാലും അതോക്കെ നേരിടേണ്ടി വരും. നമുക്ക് ഇന്‍ഡസ്ട്രിയെ മാറ്റിമറിക്കാന്‍ ഒന്നും സാധിക്കില്ല. സിനിമാ ഇന്‍ഡസ്ട്രിയില്‍ കാസ്റ്റിങ് കൗച്ച്‌ ആണെങ്കില്‍ പുറത്ത് മറ്റെന്തെങ്കിലും ജോലിയില്‍ ആണെങ്കില്‍ വേറെ പലതുമാണ്. സിനിമയില്‍ മാത്രമല്ല എല്ലാ മേഖലകളിലും ഇതൊക്കെ ഉണ്ട്,’

‘മോഡലിങ് ഫീല്‍ ആയിക്കോട്ടെ, ഏവിയേഷന്‍ ആയിക്കോട്ടെ, എന്തിന് രാഷ്ട്രിയത്തില്‍ വരെ ഉണ്ട്. മോഡലിങ് ഫീല്‍ഡിലൊക്കെ എല്ലാവര്‍ക്കും നേരിടേണ്ടി വരുന്നതാണ്. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല. ചൂഷണം ചെയ്യുന്നത് വളരെ കോമണാണ്. അത് ജെന്‍ഡറിന് അനുസരിച്ചല്ല. ഒരു രീതിക്ക് അല്ലെങ്കില്‍ മറ്റൊരു രീതിക്ക് അത് നടക്കുന്നുണ്ട്,’ അഷികയും സഞ്ജു സോമനാഥും പറഞ്ഞു.

Written by admin

‘ മാലിദ്വീപ്‌സിൽ ഹോട്ട് ബിക്കിനിയിൽ ‘ദിവ്യ കൃഷ്ണ’…ഫോട്ടോസ് കാണാം..!!

ജൂനിയർ പിഷുവിന്റെ ആറ്റിറ്റ്യൂഡ് നോക്കൂ, രമേശ് പിഷാരടിയുടെ ഹോംമെയ്ഡ് ചിത്രത്തിന് തകർപ്പൻ കമന്റുകൾ