in ,

ഒരു തുള്ളി ജവാനുവേണ്ടി ശ്രീനാഥ് ഭാസി, കൊറോണ ജവാനിലെ തിടിലൻ ​ഗാനം കാണാം

ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രമാണ് ‘കൊറോണ ജവാൻ’. നവാഗതനായ സി സി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മുഴുനീള കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന സുജയ് മോഹൻരാജ് ആണ് നിർവ്വഹിക്കുന്നത്. ചിത്രത്തിലെ തലകിറുക്ക് എന്ന ​ഗാനം പുറത്തിറങ്ങി.

ലുക്മാൻ, ജോണി ആന്റണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, സീമ ജി നായർ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
റിജോ ജോസഫാണ് സംഗീത സംവിധാനം. ജെനീഷ് ജയാനന്ദൻ ഛായാഗ്രാഹണം നിർവഹിക്കുന്നു. അജീഷ് ആനന്ദാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
ജെയിംസും ജെറോമും ചേർന്നാണ് നിർമാണം. ജെയിംസ് & ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. അരുൺ പുരയ്ക്കൽ, വിനോദ് പ്രസന്നൻ, റെജി മാത്യൂസ് എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ ആണ്.

പശ്ചാത്തല സംഗീതം ബിബിൻ അശോകാണ്. ചമയം പ്രദീപ് ഗോപാലകൃഷ്‍ണൻ ആണ്. കണ്ണൻ അതിരപ്പിള്ളി ചിത്രത്തിന്റെ കലാസംവിധാനം. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഹരിസുദൻ മേപ്പുറത്തു, അഖിൽ സി തിലകൻ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ സുജിൽ സായി പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ഷൈൻ ഉടുമ്പൻചോല, അസ്സോസിയേറ്റ് ഡയറക്ടർ ലിതിൻ കെ. ടി, വാസുദേവൻ വി യു, അസിസ്റ്റന്റ് ഡയറക്ടർ ബേസിൽ വർഗീസ് ജോസ്, പ്രൊഡക്ഷൻ മാനേജർ അനസ് ഫൈസാൻ, ശരത് പത്മനാഭൻ, ഡിസൈൻസ് മാമിജോ പബ്ലിസിറ്റി യെല്ലോ ടൂത്ത്, പിആർഒ ആതിര ദിൽജിത്ത്, സ്റ്റിൽസ് വിഷ്‍ണു എസ് രാജൻ എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവർത്തകർ.

Written by admin

‘ സ്റ്റൈലിഷ് ലുക്കിൽ മിന്നി തിളങ്ങി ‘ഐശ്വര്യ മേനോൻ’…!!!

നവ്യ നായര്‍ എന്നു വിളിക്കുന്നത് തന്റെ ജാതി മനസ്സിലാക്കിയിട്ടല്ല: പിന്നെ ഞാന്‍ എങ്ങനെ ജാതിവാല്‍ മുറിക്കും? നവ്യ