മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. നാളുകള്‍ക്ക് ശേഷമാണ് ദിലീപും കുടുംബവും വിശേഷങ്ങള്‍ പങ്കിട്ട് സോഷ്യല്‍ മീഡിയകളില്‍ എത്തുന്നത്. ഇളയ മകളായ മഹാലക്ഷ്മിയ്ക്ക് ഒപ്പം ലൈവ് വീഡിയോ വന്ന ശേഷമാണ് ദിലീപ് താരപുത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാനാരംഭിച്ചത്. ഇതിനിടയിലാണ് മറ്റൊരു സന്തോഷവും ദിലീപിനും കുടുംബത്തിനും ലഭിച്ചത്.
ദിലീപിന്റെ പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്. നടന്റെ ഉറ്റസുഹൃത്തായ നാദിര്‍ഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉര്‍വശിയാണ് നായിക. ചിത്രത്തിന്റെ ഷൂട്ട് പൊള്ളാച്ചിയില്‍ പുരോഗമിക്കുകയാണ്. ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നാദിര്‍ഷ രംഗത്ത് എത്താറുണ്ട്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ കേശു എന്ന 60കാരനായാണ് ദിലീപ് എത്തുന്നത്. അടുത്തിടെ ചിത്രത്തിലെ ആദ്യ ഗാനവും പുറത്ത് എത്തിയിരുന്നു.
‘നാരങ്ങാ മിട്ടായി…’ എന്ന് തുടങ്ങുന്ന ഗാനമാണ് കഴിഞ്ഞദിവസം നാദിര്‍ഷായും സംഘവും പുറത്ത് വിട്ടത്. നാദിര്‍ഷ വരികളൊരുക്കി ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിലീപാണ്. ഇതോടെയാണ് ആ പഴയ ദിലീപിനെ തിരികെ കിട്ടി എന്ന് ആരാധകര്‍ പറഞ്ഞത്. അവര്‍ ആഘോഷം ആരുംഭിക്കുകയും ചെയ്തു.
ദിലീപേട്ടന് അന്നും ഇന്നും ഇനി എന്നും ജനപ്രിയ നായകന്. എജ്ജാതി. മേരിക്കുണ്ടൊരു കുഞ്ഞാട് പോലെ. ഏട്ടാ എത്ര മനോഹരം ആണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ദിലീപ് ഏട്ടന് മാസ്സ് അല്ലേ മോനെ. കോമഡി ക്ഷാമം തീരണമെങ്കില്‍ ദിലീപേട്ടന് തന്നെ വരണം ഹി ഹിസ് ബാക്ക്.കോമഡി പടങ്ങളില്‍ മനസ്സ്തുറന്ന് ചിരിപ്പിക്കുന്ന ജനപ്രിയ നായകന് ദിലീപേട്ടന്.. നാളുകള്‍ക്ക് ശേഷം വീണ്ടും ചിരിപ്പിക്കാനായി എത്തി. എന്ന് തുടങ്ങി നിരവധി കമ്മന്റുകള്‍ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
ഗാനം പുറത്തുവന്നതോടെ അച്ഛന് പിന്തുണ നല്‍കികൊണ്ട് മീനാക്ഷിയും എത്തുകയുണ്ടായി. സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ വഴി മാക്സിമം പിന്തുണയാണ് താര പുത്രി അച്ഛനുവേണ്ടി നല്‍കിയത്. മകളാണ് തന്റെ ഐശ്വര്യം എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന തരത്തിലുള്ള തുടക്കം തന്നെയാണ് മീനാക്ഷിയും നടത്തിയത്. അച്ഛന് പിന്തുണ അറിയിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് മീനാക്ഷി തന്റെ കുഞ്ഞനുജത്തിക്ക് ഒപ്പമുള്ള ഓണചിത്രവുമായി എത്തിയത്. നിറഞ്ഞ സ്വീകരണം ആണ് ഇരുവര്‍ക്കും ലഭിച്ചത്.സോഷ്യല്‍ മീഡിയ ഒന്നടങ്കം, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒന്ന് വിടാതെ ചേച്ചിയും അനുജത്തിയും നിറഞ്ഞു നിന്നു. ചിത്രങ്ങള്‍ പകര്‍ത്തിയത് അനൂപ് ഉപാസനയാണ്.