in

ആദ്യ പ്രസവം ഇരുപതുകളിൽ. ഇപ്പോൾ കുഞ്ഞാവ വരുന്നത് മുപ്പതുകളിലും, അശ്വതി ശ്രീകാന്ത്

aswathy sreekanth pergnancy

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിൽ ആശാ ഉത്തമൻ എന്ന കഥാപാത്രമായി തിളങ്ങുകയാണ് താരം. ഇപ്പോൾ തന്റെ രണ്ടാം കുഞ്ഞിന് ജന്മം നൽകാനുള്ള തയ്യാറെടുപ്പിലാണ് അശ്വതി. ഗർഭകാലത്തെ വിശേഷങ്ങൾ പങ്കുവെച്ച് അശ്വതി സോഷ്യൽ മീഡിയകളിൽ എത്താറുണ്ട്. കഴിഞ്ഞ ദിവസം ലിവ് അൺഎഡിറ്റഡ് എന്ന പേരിൽ അശ്വതി യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് അശ്വതി വീഡിയോയും പങ്കുവെച്ചിരുന്നു.

യൂ ട്യൂബ് ചാനൽ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് പേരാണ് ഏറ്റെടുത്തത്. രണ്ടാമതും കുഞ്ഞാവയെ കാത്തിരിക്കുന്ന അശ്വതി ഇപ്പോഴിതാ പ്രിയപ്പെട്ടവരോട് സംവദിക്കാൻ ഒരു ചോദ്യോത്തര സെഷനുമായി എത്തിയിരിക്കുകയാണ്. പ്രേക്ഷകരുടേും പ്രിയപ്പെട്ടവരുടേയും സ്നേഹംനിറഞ്ഞ കരുതലുകൾക്കും ചോദ്യങ്ങൾക്കും ഹൃദ്യമായി മറുപടി പറയുകയാണ് താരം

തന്റെ ഇരുപതുകളിലാണ് ആദ്യ പ്രസവം സംഭവിക്കുന്നത്. ഇപ്പോൾ കുഞ്ഞാവ വരുന്നത് മുപ്പതുകളിലും. ഇത്രയും ഗ്യാപ്പ് വന്നപ്പോൾ തന്നെ പ്രായം കൂടി പ്രെഗ്നെൻസി റിസ്‌കാണ് എന്ന മട്ടിൽ പലരും ഉപദേശിച്ചു. ഗർഭധാരണത്തെപറ്റി ധാരണയില്ലാത്തവർ പോലും ഉപദേശിക്കാനെത്തി. അനങ്ങരുത് തിരിയരുത് എന്ന രീതിയിലാണ് പലരുടേയും ഉപദേശം. പാരന്റിങ്ങിനെ പറ്റി ധാരണയുണ്ടായ ശേഷം അമ്മയാകുക എന്നതാണ് തന്റെ നിലപാടെന്ന് അശ്വതി പറയുന്നു

അശ്വതി ശ്രീകാന്തിന്റെ വളകാപ്പ് ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. നീല കളറിൽ പീച്ചിഷ് ഓറഞ്ച് ബോർഡർ സാരിയാണ് അശ്വതി ധരിച്ചത്. തമിഴ്‌നാട് സ്റ്റൈലിലായിരുന്നു ഒരുക്കം. മുല്ലപ്പൂ ചൂടി ആന്റിക് ആഭരണങ്ങളും ധരിച്ചപ്പോൾ അശ്വതി അതിസുന്ദരിയായി മാറി. രണ്ടര മണിക്കൂറോളമാണ് മേക്കപ്പിനായി എടുത്തത്.

ചടങ്ങിൽ കുടുംബാംഗങ്ങളും കൂട്ടുകാരും എല്ലാം ഒത്തു ചേർന്നു. മൂത്തമകൾ പത്മ തന്നെയാണ് മുഴുവൻ സമയവും ചടങ്ങിൽ അശ്വതിക്ക് ഒപ്പം തിളങ്ങിയത്. ചക്കപ്പഴം എന്ന സീരിയലിൽ അഭിനയം തുടങ്ങിയ ശേഷമാണ് അശ്വതിയുടെയും ശ്രീകാന്തിന്റെയും രണ്ടാമത്തെ കുഞ്ഞ് വരുന്ന വിശേഷം അശ്വതി ഏവരെയും അറിയിച്ചത്. ഇനി കഷ്ടിച്ച് ഒരു മാസം കൂടിയേയുള്ളൂ. ഡോക്ടർമാർ പറഞ്ഞിരിക്കുന്ന ഡേറ്റ് സെപ്റ്റംബർ 12 ആണെന്ന് അശ്വതി പറഞ്ഞിരുന്നു. മകൾ പത്മ ജനിച്ചതും സെപ്റ്റംബറിലായിരുന്നു.

Written by admin

anarkali marikar

പ്രണയമുണ്ട്, കൂടെ പടിച്ചയാളാണ്, വിവാഹം കഴിക്കുമോ എന്ന് ഉറപ്പില്ല, അനാര്‍ക്കലി

shritha sivadas

വിവാഹ ജീവിതത്തെ കുറച്ച് തുറന്ന്‌ പറഞ്ഞ് ഓർഡിനറിയിൽ കുഞ്ചാക്കോബോബന്റെ നായിക ശ്രീത ശിവദാസ്.. !!