ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളത്തിലും തമിഴിലും ഇപ്പോള്‍ സജീവമായി കൊണ്ടിരിക്കുന്ന നടിയാണ് അനിഖ സുരേന്ദ്രന്‍. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ശ്രദ്ധേയമാകുന്നു. നിരവധി ഫോട്ടോഷൂട്ടുകള്‍ ഇപ്പോള്‍ നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.
എല്ലാ ചിത്രങ്ങള്‍ക്കും എന്തെങ്കിലും രീതിയിലുള്ള പ്രത്യേകതകളും കൊണ്ടുവരാറുണ്ട്. ഇത്തവണ സിമ്പിള്‍ ലുക്കില്‍ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്. ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകള്‍ നല്‍കി രംഗത്ത് എത്തിയത്. കോവിഡ്കാലത്താണ് ഏറ്റവും അധികം ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ശ്രദ്ധനേടിയത്. നായികനിരയിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് താരം
മലയാളത്തില്‍ ഒരു പിടി നല്ല ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ ശേഷം താരം തമിഴിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിരുന്നു. അതിനു ശേഷം നിരവധി അവസരങ്ങളാണ് നടിയെ തേടിയെത്തുന്നത്. ഫോട്ടോഷൂട്ട് ലൂടെ താന്‍ നായികയാവാനുള്ള തയ്യാറെടുപ്പിലാണ് താരം ചിത്രങ്ങളിലൂടെ പറഞ്ഞു വയ്ക്കുകയാണ്. താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്.
അതേസമയം ഒരു അഭിമുഖത്തില്‍ ഗോസിപ്പിനെ കുറിച്ചും, പ്രണയത്തെ കുറിച്ചും, പ്രൊപ്പോസല്‍സിനെ കുറിച്ചും കല്യാണത്തെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരുന്നു അനിഖ. അനിഖയുടെ വാക്കുകള്‍, ഹോട്ടാണെന്ന് പറഞ്ഞത് വിഷമമൊന്നും തോന്നിയിട്ടില്ല. പലരും ക്യൂട്ടാണെന്നും പറയാറുണ്ട്. രണ്ടും ഒരുപോലെ പറയാറുള്ളത് കൊണ്ട് വിഷമമൊന്നും തോന്നിയിട്ടില്ല.
നല്ലതല്ലേ. എന്നെ പറ്റിയുള്ള ഗോസിപ്പ് ഇതുവരെ ഞാന്‍ കേട്ടിട്ടില്ല. എന്റെ നല്ലൊരു ആണ്‍സുഹൃത്തിന്റെ പേരിനൊപ്പം ഗോസിപ്പ് കേട്ടപ്പോള്‍ നല്ല ദേഷ്യം വന്നു. അവനെന്റെ ബോയ് ഫ്രണ്ടാണെന്ന് പറഞ്ഞു, അപ്പോഴെനിക്ക് നല്ല ദേഷ്യം വന്നു. എനിക്കൊരുപാട് ആണ്‍സുഹൃത്തുക്കളുണ്ട്. തനിക്ക് വ്യക്തിപരമായി ക്രഷ് തോന്നിയ സെലിബ്രിറ്റികള്‍ ടൊവിനോയും ഹാരിസ് ജയരാജുമൊക്കെയാണ്.
സ്വന്തം പേര് ഗൂഗിളില്‍ സേര്‍ച്ച് ചെയ്തിട്ടുണ്ട്. എന്റെ കൃത്യമായ വെയിറ്റ് വരെ ഗൂഗിള്‍ കാണിച്ചു തന്നപ്പോള്‍ ഞെട്ടിപ്പോയി, അവരിതെങ്ങനെ അറിഞ്ഞുവെന്ന് കരുതി. ആണ്‍സുഹൃത്തുക്കളില്‍ പലരും തന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. അത് നടന്നുകൊണ്ടിരിക്കുകയാണ്. ഒരു റിലേഷന്‍ഷിപ്പിന് വേണ്ടി പ്രത്യേകം സമയമൊന്നുമില്ല ഇപ്പോള്‍, പഠനവും ഷൂട്ടുമൊക്കെയായി ആകെ തിരക്കിലാണ്.
അതുകൊണ്ടൊരു റിലേഷന്‍ ഷിപ്പിന് താത്പര്യമില്ല. അതുകൊണ്ട് ഇപ്പോഴും സിംഗിളാണ് എന്നും അനിഖ പറഞ്ഞു. 2007 ല്‍ പുറത്തിറങ്ങിയ ചോട്ടാ മുബൈ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് താരം സിനിമ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയിക്ക് ശേഷം പിന്നീട് ഒരുപാട് നല്ല സിനിമയിലും താരം അഭിനയിച്ചു.
മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ വമ്പന്‍ താരങ്ങളുടെ കൂടെയല്ലാം ഈ ഒരു ചെറിയ പ്രായത്തില്‍ തന്നെ താരം അഭിനയിച്ചിട്ടുണ്ട്.കുടുതലും താരങ്ങളുടെ മകളുടെ വേഷത്തിലാണ് താരം സിനിമയില്‍ തിളങ്ങിയത്.മലയാള സിനിമയില്‍ സജീവമായതോടെയാണ് താരം തമിഴ് സിനിമയിലേയ്ക്ക് അരങ്ങേറുന്നത്.തമിഴ് അജിത്തിന്റെ കൂടെയാണ് താരം ആദ്യമായി അഭിനയിച്ചത്. ഇന്നിപ്പോള്‍ മലയാളത്തിലും തമിഴ് സിനിമയിലും സജീവമാണ് അനിഖ.