കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള ഗായികയാണ് അഭയ ഹിരണ്മയി. സംവിധായക ന്‍ ഗോപി സുന്ദറും അഭയയും വര്‍ഷങ്ങളായി ലിവിങ് റിലേഷനിലായിരുന്നു.
എന്നാല്‍ ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലായി. ഇതോടെയാണ് അഭയയുടെ സോഷ്യല്‍ മീഡിയയില്‍ നിരവധി നെഗറ്റീവ് കമന്റുകള്‍ നിറഞ്ഞത്. അതേസമയം വസ്ത്രധാരണത്തിന്റെ പേരിലും നിരവധി വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിട്ടുള്ള ആള്‍ കൂടിയാണ് താരം. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്‌നമേ അല്ല എന്ന നിലയിലാണ് താരത്തിന്റെ മുന്നോട്ടുള്ള ഓരോ പ്രവര്‍ത്തിയും.
സ്വന്തം വസ്ത്രധാരണരീതിയെ ഒരാള്‍ കുറ്റം പറയുമ്പോള്‍ താനതില്‍ കംഫര്‍ട്ട് ആണെന്ന് തെളിയിക്കുന്ന അടുത്ത ഫോട്ടോഷൂട്ടും ആയി വീണ്ടും രംഗത്തെത്താന്‍ താരം എപ്പോഴും ശ്രമിക്കാറുണ്ട്. അതേസമയം ഗായിക, മോഡല്‍ എന്നി നിലയിലും ഇതിനോടകം താരം തിളങ്ങി കഴിഞ്ഞു.
നാടന്‍ വേഷവും മോഡേണ്‍ വേഷവും ധരിച്ച് ഒരുപോലെ സമൂഹമാധ്യമത്തിന് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന താരം ആളുകള്‍ക്കിടയില്‍ ശ്രദ്ധനേടുന്നത് ഗോപീസുന്ദറും ആയുള്ള ലിവിങ് ടുഗദര്‍ ബന്ധത്തോടെയാണ്.
വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് അഭയ പങ്കുവയ്ക്കുന്നതില്‍ അധികവും. അതുകൊണ്ടുതന്നെ പലപ്പോഴും ഈ ചിത്രങ്ങളൊക്കെ വിമര്‍ശനങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഗോപിസുന്ദറിന് ഒപ്പം ഒരിക്കല്‍ ഗ്ലാമര്‍ വേഷത്തിലെത്തിയ താരത്തിന്റെ ചിത്രത്തിന് താഴെ വളരെ മോശമായ രീതിയിലുള്ള നിരവധി കമന്റുകള്‍ വന്നിരുന്നു.
എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുവാന്‍ അഭയ മടിച്ചും ഇല്ല. താന്‍ ഇത്തരത്തിലുള്ള വസ്ത്രം മുമ്പും ധരിക്കും ആയിരുന്നു എന്ന് പറഞ്ഞു കൊണ്ട് കുറച്ചുകൂടി ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങളാണ് അന്ന് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നാക്കു പെന്റ നാക്കു ടാക്ക, വിശ്വാസം അതല്ലേ എല്ലാം, ടു കണ്‍ട്രീസ്, ജെയിംസ് ആന്‍ഡ് ആലീസ്, ഖല്‍ബില്‍ നിറയെ കോഴിക്കോട് തുടങ്ങിയ ഗാനങ്ങളില്‍ ഗോപീസുന്ദറും അഭയയും ഒന്നിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.
അഞ്ച് വര്‍ഷം മുന്‍പ് താന്‍ ഉപയോഗിച്ചിരുന്ന അതേ വസ്ത്രധാരണ രീതിയാണ് ഇന്നും പിന്തുടരുന്നതെന്ന് അഭയ പറയുന്നു. എന്നാല്‍ അതൊന്നും അന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനുള്ള ധൈര്യം ഇല്ലായിരുന്നു. ഇപ്പോള്‍ കാലംമാറി.
ചുറ്റും നോക്കൂ എത്ര മനോഹരമായി ആണ് പുതുതലമുറ വസ്ത്രം ധരിക്കുന്നത് എന്നും താരം പറയുകയുണ്ടായി. ഇപ്പോള്‍ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറല്‍ ആകുന്നത്. വസ്ത്ര ധാരണത്തിനെതിരെ ഉള്ള വിമര്‍ശനത്തെ കുറിച്ചാണ് താരം സംസാരിക്കുന്നത്. ഞാന്‍ എനിക്ക് ബോധം വെച്ച കാലം മുതല്‍ ഷോര്‍ട്സ് ഇടാന്‍ തുടങ്ങിയിട്ടുണ്ട് എന്നും എനിക്ക് അമ്പത് വയസ്സാലും ഞാന്‍ ഇടും എന്നാണ് താരം പറയുന്നത്.
ചെറുപ്പത്തില്‍ തന്നെയാ ഷോര്‍ട്സും അതുപോലെ ഉള്ള റിവീലിംഗ് ആയ ഡ്രസ്സ് ധരിക്കുമ്പോള്‍ എന്നെ നാട്ടുകാരും ചുറ്റുമുള്ളവരും ചീത്ത പറഞ്ഞിരുന്നു. ഇന്ന് എന്നെ കുറ്റപ്പെടുത്തുന്നവരുടെ എണ്ണം കൂടി എന്ന് മാത്രമേ ഉള്ളൂ എന്നും താരം കൂട്ടിച്ചേര്‍ത്തു. ആരെന്തു പറഞ്ഞാലും ഞാന്‍ കാര്യമാക്കുന്നില്ല എന്നും വയസ്സായാലും തനിക്ക് ഇഷ്ടമുള്ള ഡ്രസ്സാണ് ഞാന്‍ ധരിക്കുക എന്നും താരം വ്യക്തമാക്കി.