മലയാള സിനിമയിലെ പ്രിയതാരമാണ് ശ്വേതാമേനോൻ, ചില വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്.. എന്നാൽ വിവാദങ്ങളെ മാനിക്കാതെ സിനിമയിൽ തനിക്ക് തന്റേതായ സ്ഥാനം ഉണ്ടെന്ന് വിശ്വസിച്ച് മുന്നേറുവാണ് താരം. അദ്യ വിവാഹബന്ധം പരാജയപ്പെട്ടതിനു പിന്നലെ താരം രണ്ടാമതും വിവാഹം കഴിച്ചിരുന്നു. ‘അനശ്വരം’ എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു.
1991 ലായിരുന്നു അനശ്വരത്തിലേക്കെത്തുന്നത്. ജോമോൻ സംവിധാനം ചെയ്ത അനശ്വരം നിർമിച്ചത് മണിയൻപിള്ള രാജുവാണ്.എന്നാൽ, അനശ്വരത്തിൽ നായികയാകാൻ ആദ്യം തീരുമാനിച്ചത് ശ്വേത മേനോനെയല്ല, ഷലാക്കാ കാർണിക് ആണ് അനശ്വരത്തിൽ നായികയാകാൻ ആദ്യം എത്തിയത്. മൂന്ന് ദിവസത്തെ ഷൂട്ടിങ്ങിന് ശേഷമാണ് ഷലാക്കയെ മാറ്റിയത്. ഷലാക്കയ്ക്ക് പകരം കോഴിക്കോട് സ്വദേശിനി ശ്വേതയാണ് പുതിയ നായികയെന്നും സോഷ്യൽ മീഡിയയിൽ വൈറലാവുന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം ആടിയും പാടിയും പ്രണയിച്ചു തകർക്കുകയായിരുന്നു ശ്വേത അനശ്വരം എന്ന സിനിമയിൽ. സിനിമയിലെ പാട്ടുകളെല്ലാം സൂപ്പർഹിറ്റായി. എന്നാൽ, ഈ സിനിമയിൽ അഭിനയിക്കുമ്പോൾ ശ്വേത മോനോന് പ്രായം 18 ൽ കുറവായിരുന്നു ! അനശ്വരത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുമ്പോൾ 17 വയസ് മാത്രമായിരുന്നു ശ്വേതയുടെ പ്രായം.
ടി.എ.റസാഖ് തിരക്കഥ രചിച്ച് ജോമോൻ സംവിധാനം ചെയ്ത ചിത്രമാണ് അനശ്വരം. മമ്മൂട്ടി, ശ്വേത മേനോൻ, ഇന്നസെന്റ്, കുതിരവട്ടം പപ്പു എന്നിവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇളയരാജയുടേതാണ് സംഗീതം. വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ സിനിമ സാമ്പത്തിക വിജയം നേടിയില്ല.
കോഴിക്കോടാണ് ശ്വേതയുടെ സ്വദേശം. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം. ‘അനശ്വരം’ (1991) എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്വേത സിനിമ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ഈ ചിത്രത്തിന് ശേഷം അവർ മോഡലിങ്ങിലേയ്ക്ക് കടന്നു. ഇഷ്ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ശ്വേതക്ക് ലഭിച്ചിട്ടുണ്ട്.