തമിഴ് ബിഗ് ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഒരു താരമാണ് അടുത്ത മമ്മൂട്ടി ചിത്രത്തിലെ നായിക. മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലാണ് ആ താരം നായികയായത്. തമിഴ് സിനിമ നടിയും ടെലിവിഷന്‍ രംഗത്ത് സജീവമായ രമ്യാ പാണ്ഡ്യനാണ് മമ്മൂട്ടി ചിത്രത്തില്‍ നായികയായി എത്തുന്നത്.
രമ്യയും ബിഗ് ബോസിലെ ഒരു മത്സരാര്‍ത്ഥിയായിരുന്നു. രമ്യ പാണ്ഡ്യന് ബിഗ് ബോസ് തമിഴ് സീസണ് ഫോറിലെ മത്സരാര്‍ത്ഥിയായിരുന്നു. ആ സീസണില്‍ നാലാം സ്ഥാനം നേടുകയും ചെയ്തിരുന്നു. കുക്കു വിത്ത് കോമാളി സീസണ് വണിലൂടെയാണ് രമ്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. അതിന് മുമ്പ് തന്നെ തമിഴ് പ്രേക്ഷകര്‍ക്ക് സിനിമകളിലൂടെ രമ്യ സുപരിചിതയാണ്.
ഡമ്മി പിസ്സാസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ ഒരാളാണ് രമ്യ. ജോക്കര്‍, ആണ് ദേവതയ്, രാമേ ആണ്ടലും രാവണേ ആണ്ടലും തുടങ്ങിയ സിനിമകളില്‍ രമ്യ അഭിനയിച്ചിട്ടുണ്ട്. ജോക്കര്‍ എന്ന സിനിമയിലെ അഭിനയം താരത്തെ ജനകീയ അഭിനേത്രി ആക്കി മാറ്റി.
വളരെ മികച്ച പ്രേക്ഷക പിന്തുണയോടെയാണ് താലത്തിന്റെ ഓരോ കഥാപാത്രങ്ങളും തുടക്കം മുതല്‍ തന്നെ റിലീസ് ചെയ്തു പോന്നത്. പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായ ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് എന്ന് തന്നെയാണ് അതിന്റെ വലിയ കാരണം. അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കാന്‍ മാത്രം ആഴത്തില്‍ താരം അവതരിപ്പിക്കുന്നു.
അണ്ണാ യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത ഗിണ്ടിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നാണ് താരം ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്. പിന്നീടാണ് മണിരത്നത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഷെല്ലിയുടെ കൂടെ മാനേ തേനേ പൊന്മാനേ എന്ന ഹ്രസ്വചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ താരത്തിന് അവസരം ലഭിച്ചത്.
ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ രമ്യയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാവുന്നത്. സ്റ്റൈലിഷ് ആന്‍ഡ് ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോകള്‍ ആണ് താരം പങ്കുവച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകര്‍ താരത്തിന്റെ പുതിയ ഫോട്ടോകള്‍ക്ക് താഴെ രേഖപ്പെടുത്തുന്നത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.