in

കണ്ണെരിയാതെ ഉള്ളി മുറിക്കാൻ പുത്തൻ കണ്ടു പിടുത്തവുമായി ആരാധകരുടെ പ്രിയ താരം

ലൈഫ് ഓഫ് ജോസൂട്ടി, ഞാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട നടിയാണ് നടിയാണ് ജ്യോതി കൃഷ്ണ. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്ന നടി തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. നല്ലൊരു തിരക്കഥയും കഥാപാത്രവും വന്നാല്‍ സിനിമയിലേക്ക് മടങ്ങി വരും എന്ന് ജ്യോതി കൃഷ്ണ നേരത്തേ അറിയിച്ചിരുന്നു.

സിനിമയില്‍നിന്ന് ഇടക്കാലത്ത് ഒരു ഇടവേള എടുത്തിരുന്ന താരം ദുബായില്‍ എഫ് എം റേഡിയോയില്‍ ജോലി ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അരുണ്‍ ആനന്ദ് രാജ് എന്ന ആളെ പരിചയപ്പെടുകയും 2019 നവംബര്‍ 17ന് ജ്യോതിയും അരുണും തമ്മിലുള്ള വിവാഹം നടക്കുകയും ചെയ്തിരുന്നു. വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുന്ന താരം വലിയ ഒരു തിരിച്ചു വരവിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

നല്ലൊരു തിരക്കഥയും കഥാപാത്രവും വന്നാല്‍ സിനിമയിലേക്ക് മടങ്ങി വരുമെന്ന് ജ്യോതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹത്തിനു മുന്‍പ് ജീവിതത്തെ ഗൗരവമായി കണ്ടിരുന്നില്ല എന്നും എല്ലാം തമാശയായിരുന്നു എന്നുമാണ് താരം പറയുന്നത്. വീട്ടില്‍ താനും അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിവാഹശേഷമാണ് ജീവിതത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്നും ഓരോ കാര്യങ്ങളെയും എങ്ങനെ സമീപിക്കണമെന്നും തിരിച്ചറിഞ്ഞത്.

ചുറ്റും പലതരം ആളുകളായിരിക്കും ഉണ്ടാവുക. എല്ലാ വിവാഹശേഷം തിരിച്ചറിഞ്ഞു. വലിയ ഒരു പാഠം തന്നെയായിരുന്നു എനിക്ക് വിവാഹം. കുടുംബജീവിതത്തിന്റെ പ്രാധാന്യം തിരിച്ചറിയുവാനും എനിക്ക് വിവാഹത്തിലൂടെയാണ് സാധിച്ചത്. ഒറ്റമോള്‍ ആയിരുന്നതിനാല്‍ തന്നെ വലിയ സ്വാര്‍ത്ഥതയായിരുന്നു എനിക്ക്. ഇപ്പോള്‍ എല്ലാം മാറിയെന്നും വിവാഹ ശേഷമാണ് ഇതൊക്കെ തിരിച്ചറിഞ്ഞത് എന്നും താരം പറയുന്നു.

വിവാഹശേഷം ഒരു ബ്രേക്ക് എടുത്തത് മനഃപൂര്‍വ്വമാണെന്നും കല്യാണം കഴിഞ്ഞ് 9 മാസമായപ്പോഴേക്കും ഗര്‍ഭിണിയായി എന്നും താരം പറയുന്നു. തീര്‍ച്ചയായും അപ്പോള്‍ പൂര്‍ണ്ണമായും ശ്രദ്ധ കുടുംബത്തിന് തന്നെയാണ് നല്‍കിയിരുന്നത്. എന്നാല്‍ സിനിമയുടെ വാല്യൂ അറിയുന്ന കുടുംബത്തിലാണ് ഞാന്‍ വിവാഹിതയായത്. ഭര്‍ത്താവ് എനിക്ക് വളരെ സപ്പോര്‍ട്ട് ആണ്.

ചെയ്യുകയാണെങ്കില്‍ ഒരു നല്ല കഥാപാത്രം ചെയ്യണമെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടെന്ന് ജ്യോതി വ്യക്തമാക്കുന്നു. സിനിമ ഒരു പാഷന്‍ ആണെന്നും പ്രതിഫലത്തിനായി ഒരു സിനിമ പോലും ചെയ്തിരുന്നില്ല എന്നും താരം പറയുന്നു. ചില സിനിമകളുടെ കഥ കേള്‍ക്കുമ്പോള്‍ പരാജയം ആകും എന്ന് തോന്നാറുണ്ട്. എന്ന് വച്ച് അഭിനയിച്ച സിനിമകളെല്ലാം വിജയമായിരുന്നു എന്നല്ല.

കഥയും കഥാപാത്രവും നോക്കിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് എന്നും താരം വ്യക്തമാക്കുന്നു. അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്തിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവസാന്നിധ്യം തന്നെയാണ്. ഇപ്പോള്‍ താരത്തിന്റെ പുതിയ വീഡിയോയാണ് വൈറലാകുന്നത്.

കണ്ണ് എരിയാതെ, കണ്ണില്‍ നിന്ന് വെള്ളം വരാതെ, അസ്വസ്ഥത ഉണ്ടാകാത്ത രൂപത്തില്‍ എങ്ങനെ ഉള്ളി മുറിക്കാം എന്നാണ് താരം വീഡിയോയിലൂടെ കാണിക്കുന്നത്. ഉള്ളി മുറിക്കുമ്പോള്‍ ഒരു കണ്ണട ഉപയോഗിച്ചാല്‍ മതി എന്ന ഒരു ആശയമാണ് വീഡിയോയിലൂടെ താരം പറയാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

Written by Editor 3

എൻറെ ന്യൂ ഡ് വീഡിയോ നെറ്റിൽ സേർച്ച്‌ ചെയ്യ്താൽ കിട്ടും, വീഡിയോ അയക്കുമോ ഫോർവേർഡ് ചെയ്യുമോ എന്ന് ചോദിക്കുന്ന നാറികളോടാണ് എന്ന് താരം

അമ്പോ.. മമ്മൂക്കയുടെ നായികയല്ലേ ഇത്, ഹോട്ട് ലുക്കിൽ ആരാധകരെ മയക്കി രമ്യ പാണ്ഡ്യൻ, ഫോട്ടോസ് കാണാം