in , ,

അമ്പോ.. ബിക്കിനിയിൽ ആരാധകരെ മയക്കി ശ്രദ്ധ കപൂർ, തു ജൂത്തി മേം മക്കർ ട്രെയിലർ ട്രെൻഡിംഗ്

ഹിന്ദി ചലച്ചിത്രരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ശ്രദ്ധ കപൂർ. ഹിന്ദി നടനായിരുന്ന ശക്തി കപൂറിന്റെ മകളായ ശ്രദ്ധ 2019 പുറത്തിറങ്ങിയ തീൻ പത്തി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ഇതിന് പിന്നാലെ പുറത്തിറങ്ങിയ ലൗവ് ക ദ എൻഡ് എന്ന ചിത്രത്തിൽ ആദ്യമായി നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു.

2013ൽ പുറത്തിറങ്ങിയ ആഷിക്കി2 എന്ന ചിത്രമാണ് താരത്തിന് ജനപ്രീതി നേടിക്കൊടുത്തത്. അതിനുശേഷം വാണിജ്യ സിനിമയായിരുന്ന ഏക് വില്ലനിലും 2014ൽ താരം പ്രത്യക്ഷപ്പെട്ടു. ഇതേ വർഷം തന്നെ നിരൂപകപ്രശംസ നേടിയ ഹൈദറിലും താരം അഭിനയിക്കുകയുണ്ടായി. പിന്നീട് നിരവധി ചിത്രങ്ങളിലാണ് വലുതും ചെറുതുമായ വേഷത്തിൽ ശ്രദ്ധ പ്രത്യക്ഷപ്പെട്ടത്.

സാഹോ, ഹാപ്പി ഫ്രണ്ട്, ചിഞ്ചോരെ, ഒക്കെ ജാനു, സ്ത്രീ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധ അഭിനയിക്കുകയുണ്ടായി. കരിയറിൽ തിളങ്ങി നിന്നപ്പോൾ തന്നെ താരത്തിനെ തേടി നിരന്തരം ഗോസിപ്പുകളും വന്നിരുന്നു. നടൻ ആദിത്യ കപൂറും ആയി ശ്രദ്ധ പ്രണയത്തിലായിരുന്നു എന്ന ഗോസിപ്പാണ് ഇതിൽ ഏറെ നാൾ നീണ്ടുനിന്നത്. ആദ്യ സിനിമ ആഷിക് 2വിൽ ഇരുവരും നായികാനായകൻമാരായി ഒന്നിച്ച് അഭിനയിക്കുകയും പിന്നീട് ഒക്കെ ജാ നുവിൽ വീണ്ടും ജോഡികളായി പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

രണ്ടുപേരുടെയും ഓൺ സ്ക്രീൻ കെമിസ്ട്രി അന്നുമുതൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന് ഗോസ്സിപ്പുകൾ ഉയർന്നുവന്നത്. കടുത്ത പ്രണയത്തിലായിരുന്ന ഇരുവരും വേർപിരിയുകയായിരുന്നു എന്നാണ് പുറത്ത് വന്നത്. ഓക്കേ ജാനുവിന് ശേഷം ഇരുവരും പിന്നീട് ഒന്നിച്ച് അഭിനയിച്ചിട്ടില്ല.

ശ്രദ്ധ കരിയറിലെ തിരക്കുകളിലേക്ക് നീങ്ങിയപ്പോൾ ആദിത്യ റോയ് കപൂറിന് ആവട്ടെ സിനിമകൾ തിരിച്ചടികൾ ആയിരുന്നു നേരിട്ടത്. അടുത്തകാലത്തായി എടുത്തു പറയാവുന്ന ഒരു ഹിറ്റ് ആദിത്യ റോയ് കപൂറിന് ഇല്ലയിരുന്നു. അതേസമയം ശ്രദ്ധയുടെ സ്ത്രീ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഹിറ്റായി മാറുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ നിറയുന്നത്.

ബോളിവുഡ് സിനിമയിൽ തിളങ്ങിനിൽക്കുന്ന നായികമാരുടെ ബിക്കിനി ചിത്രങ്ങൾ വലിയതോതിൽ സോഷ്യൽ മീഡിയയിലും സൈബർ ലോകത്തും ചർച്ച ചെയ്യപ്പെടുമ്പോൾ ആ പട്ടികയിലേക്ക് ശ്രദ്ധയുടെ പേരും ഇപ്പോൾ ഉയർന്നുവന്നിരിക്കുകയാണ്. ഏറ്റവും പുതിയ ബിക്കിനി ചിത്രങ്ങളാണ് ശ്രദ്ധ തൻറെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രണ്ബീർ കപൂർ, ശ്രദ്ധ കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി പുറത്തിറങ്ങാൻ ഇരിക്കുന്ന തൂ ജൂത്തി മേം മക്കർ എന്ന ചിത്രത്തിൻറെ ട്രെയിലറുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മാർച്ച് എട്ടിന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം റൊമാൻറിക് എന്റർടൈനർ ആയി ആകും പുറത്തിറങ്ങുക. ട്രെയിലർ കണ്ടപ്പോൾ മുതൽ ചിത്രത്തിനായി കട്ട വെയിറ്റിംഗ് ആണ് ആരാധകർ.

Written by Editor 4

കടലിൽ കൊച്ചു കുട്ടിയെ പോലെ ആർത്തുല്ലസിച്ച് അമേയ മാത്യു, കിടിലൻ ഫോട്ടോസ് കാണാം

എന്റെ നെഞ്ചിൽ ടാറ്റു ഇതാ… ആരാധർക്കായി തന്റെ ടാറ്റു ചിത്രങ്ങൾ പങ്കുവെച്ച് പ്രിയ താരം