നിര്‍ണയം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തി മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഹീര രാജഗോപാല്‍. ഡോക്ടര്‍ ആനി എന്ന കഥാപാത്രത്തെയാണ് നിര്‍ണയത്തില്‍ ഹീര അവതരിപ്പിച്ചത്. അതേ വര്‍ഷം തന്നെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുവാന്‍ താരത്തിന് അവസരം ലഭിച്ചു.
ഈ രണ്ടു സിനിമകളിലൂടെയാണ് താരം മലയാളികള്‍ക്ക് സുപരിചിതയായി മാറിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഉള്‍പ്പെടെ 50ലധികം ചിത്രങ്ങളിലാണ് ഇതിനോടകം താരം വേഷം കൈകാര്യം ചെയ്തത്. 1991ല്‍ സംവിധാനം ചെയ്ത ഇദയം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം 1996 റിലീസ് ചെയ്ത കാതല്‍ കോട്ട എന്ന ചിത്രത്തില്‍ തല അജിത്ത് കുമാറിനൊപ്പം അഭിനയിക്കുകയുണ്ടായി.
ഈ ചിത്രത്തിന്റെ സെറ്റില്‍വെച്ച് അജിത്തും ഹീരയും തമ്മില്‍ പ്രണയത്തില്‍ ആവുകയും ഏതാനും വര്‍ഷങ്ങള്‍ ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു എന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ 98ല്‍ ഇരുവരും വേര്‍പിരിയുക ആയിരുന്നു. താരത്തിന്റെ അമ്മ അജിത്തുമായുള്ള ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. മകള്‍ ചെറിയ പ്രായത്തില്‍ വിവാഹം കഴിക്കുന്നതിനോട് അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഹീരെയും അജിത്തിനോട് അകലം പാലിക്കുകയായിരുന്നു.
അങ്ങനെ വേര്‍പിരിയലിന്റെ വക്കില്‍ എത്തിയശേഷം ആണ് അജിത്ത് ശാലിനിയെ വിവാഹം കഴിക്കുന്നത്. സഞ്ജയ് ദത്തും അക്ഷയകുമാറും അഭിനയിച്ച രാജശുദ്ധിയുടെ അമാനത എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു. പി രാജേന്ദ്രന് രചിച്ച സബാഷ് ബാബുവില്‍ അമ്മയായി അഭിനയിക്കുന്നതിനു മുന്‍പ് നടന് കുമാറിനൊപ്പം താരം നാല് ചിത്രങ്ങളില്‍ വേഷം കൈകാര്യം ചെയ്യുകയുണ്ടായി.
ഇതിലെ ഓരോ കഥാപാത്രവും വളരെയധികം ആളുകള്‍ ശ്രദ്ധിക്കപെട്ടത് തന്നെയായിരുന്നു. ചുരുക്കം ചിത്രങ്ങളില്‍ മാത്രമേ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളൂ എങ്കില്‍ പോലും അതൊക്കെ ഇന്നും സിനിമ പ്രേമികള്‍ ഓര്‍ത്തിരിക്കുന്നവ തന്നെയാണ്. നിര്‍ണയത്തിലെ താരത്തിന്റെ കഥാപാത്രം ഇന്ന് മലയാളി സിനിമ പ്രേക്ഷകര്‍ക്ക് മറക്കാന്‍ സാധിക്കാത്ത ഒന്നുതന്നെയാണ്.
ആനി എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാള സിനിമയില്‍ ചിരപ്രതിഷ്ഠ നേടുവാന്‍ ഹീരയ്ക്ക് സാധിക്കുകയുണ്ടായി. സോഷ്യല്‍ മീഡിയയിലും മറ്റും താരത്തിന്റെ വാര്‍ത്തകളും വിശേഷങ്ങളും ഇന്നും വലിയ തരംഗമായി തന്നെയാണ് പ്രചരിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയുടെ ഉള്‍പ്പടെ ഹരമായി മാറിയ താരത്തിന്റെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു കൂട്ടം ആരാധകരും ഉണ്ട്.
സിനിമയില്‍ തിളങ്ങി നിന്നിരുന്ന കാലഘട്ടത്തില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്നതില്‍ താരത്തിന് യാതൊരു മടിയും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ബോളിവുഡില്‍ ഉള്‍പ്പെടെ ധാരാളം ആരാധകരെ നേടിയെടുക്കുവാന്‍ താരത്തിന് സാധിക്കുകയുണ്ടായി. അതിന് പുറമേ നിരവധി അവസരങ്ങളും താരത്തിന് സിനിമയില്‍ ലഭിക്കുകയുണ്ടായി. കൈകാര്യം ചെയ്ത വേഷങ്ങള്‍ എല്ലാം ഒന്നിനൊന്ന് മികച്ചതായി അവതരിപ്പിച്ച താരം കരിയറില്‍ നിന്ന് വിട്ടു നിന്നത് വളരെ അവിചാരിതമായി തന്നെയാണ്.