ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്. കഹോന പ്യാര് ഹേ എന്ന ചിത്രത്തിലൂടെയായിരുന്നു ഹൃത്വിക് റോഷന് അരങ്ങേറിയത്. ആദ്യ ചിത്രം തന്നെ ബ്ലോക്ബസ്റ്റര്‍ ആയി മാറിയതോടെ ഹൃത്വിക്കിന് പിന്നെ ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രാജ്യത്തിന്റെ ക്രഷ് ആയി മാറുകയായിരുന്നു ഹൃത്വിക്. ഇന്നും ഹൃത്വിക്കിനോടുളള ആരാധകരുടെ സ്നേഹവും ആരാധനയും തെല്ലും കുറഞ്ഞിട്ടില്ല.
ലുക്കിലും ഫിറ്റ്നസിലുമെല്ലാം ഇന്നത്തെ യുവതാരങ്ങളെ പോലും പിന്നിലാക്കുന്നുണ്ട് ഹൃത്വിക് റോഷന്. പ്രായമൊക്കെ വെറും അക്കം മാത്രമാണെന്നും ഹൃത്വിക്കിന്റെ ലുക്കൊന്നും ഒരിക്കലും പോയിപ്പോകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം വിവാദങ്ങളും എന്നും ഹൃത്വിക്കിന്റെ കരിയറിലുണ്ടായിട്ടുണ്ട്. പ്രണയവും വിവാദവുമൊക്കെയായി സംഭവബഹുലമാണ് താരത്തിന്റെ ജീവിതം.
ഹൃത്വിക്ക് പ്രധാന വേഷങ്ങളില്‍ ഒന്ന് അവതരിപ്പിച്ച സിനിമയായിരുന്നു സിന്ദഗി ന മിലേഗി ദൊബാര. ചിത്രത്തില്‍ ഹൃത്വിക്കിന്റെ നായിക കത്രീന കൈഫായിരുന്നു. ബോളിവുഡ് സിനിമകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനങ്ങളിലൊന്നായിരുന്നു ചിത്രത്തില്‍ ഹൃത്വിക്കും കത്രീനയും തമ്മിലുള്ളത്. ഇതേക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തക ഹൃത്വിക്കിനോട് ചോദിച്ചതും താരം നല്കിയ മറുപടിയുമെല്ലാം പിന്നീട് ചര്‍ച്ചയായി മാറിയിരുന്നു.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹൃത്വിക്കും കത്രീനയും എന്‍ഡി ടിവിയ്ക്ക് അഭിമുഖം നല്‍കിയിരുന്നു. ഇതിനിടെയാണ് ചുംബന രംഗത്തെക്കുറിച്ച് ചോദിക്കുന്നത്. ചുംബന രംഗം ചെയ്യുന്നതില്‍ രണ്ടു പേരും കംഫര്‍ട്ടബിള്‍ ആയിരുന്നുവോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം. ഇതിന് പക്ഷെ രണ്ടു പേരും രണ്ട് ഉത്തരങ്ങളായിരുന്നു നല്‍കിയത്.
തനിക്ക് ചുംബന രംഗം ചെയ്യുവാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ലെന്ന് ഹൃത്വിക് റോഷന് പറഞ്ഞപ്പോള്‍ താന്‍ ഒട്ടും കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്നായിരുന്നു കത്രീനയുടെ പ്രതികരണം. ഇതോടെ കത്രീനയുടെ പ്രതികരണം ഒരു പ്രശംസയല്ലെന്ന് മാധ്യമ പ്രവര്‍ത്തക ഹൃത്വിക്കിനോട് പറഞ്ഞു. ”ഞാന്‍ നിന്നെ ഇപ്പോള്‍ ഇവിടെ വച്ച് ചുംബിക്കും” എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയോടുള്ള ഹൃത്വിക്കിന്റെ പ്രതികരണം. ഇതോടെ മാധ്യമ പ്രവര്‍ത്തക ഇതൊരു ഫാമിലി ഷോ ആണെന്ന് പറഞ്ഞ് സംഭവം അവിടെ അവസാനിപ്പിക്കുകയായിരുന്നു.
ഇപ്പോൾ ഋതിക് റോഷൻ പറഞ്ഞിട്ടുള്ളത്. ഞാൻ കത്രീനയെ ലേബർ എന്നാണ് വിളിക്കുന്നത്, അവൾ ഒരു കൂലിപ്പണി പോലെ കഠിനാധ്വാനം ചെയ്യുന്നു, സത്യം പറഞ്ഞാൽ കത്രീന കൈഫിനെക്കാൾ കഠിനാധ്വാനിയായ ഒരാളെ ഞാൻ കണ്ടിട്ടില്ല. എന്നാണ് ഋതിക് റോഷന്റെ വാക്കുകൾ. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.