in

വെള്ളയിൽ മാലാഖയെ പോലെ അതിസുന്ദരിയായ സാമന്ത… ശകുന്തളം സോങ് വൈറൽ

സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ് സാമന്ത. താരത്തിന്റെ വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്താമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വളരെയധികം ആഘോഷമാക്കിയ കാര്യമാണ്. നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിനുശേഷം സാമന്തയുടെ നല്ല കാലമാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല.

ഫാമിലിമാന്‍ 2ലെ പ്രകടനത്തിനു ശേഷമാണ് താരത്തെ ബോളിവുഡ് കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്. നിരവധി അവസരങ്ങളാണ് ഇതിനുശേഷം ബോളിവുഡില്‍ നിന്നും താരത്തിന് ലഭിച്ചത്. എന്നാല്‍ ഇതുവരെ ഒന്നും സിനിമയായി പരിണമിച്ചിട്ടില്ല. അടുത്തിടെ നടി തപ്‌സിയുടെ പ്രൊഡക്ഷന്‍ ഹൗസ് ആയ ഔട്ട്‌സൈഡ് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയില്‍ സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ത്രില്ലറായി ഒരുക്കുന്ന സിനിമയില്‍ സ്ത്രീ കേന്ദ്രീകൃതമായി സിനിമ സഞ്ചരിക്കുകയെന്ന് പറഞ്ഞിരുന്നു എങ്കിലും പിന്നീട് ആ ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേഷനുകള്‍ ഒന്നും പുറത്തുവന്നിരുന്നില്ല. സിനിമ ലോകത്തെ മുന്‍നിര നായികമാരില്‍ ഒരാളായി ഇപ്പോള്‍ സാമന്തയുടെ പേരും എഴുതപ്പെട്ട കഴിഞ്ഞു. വിവാഹം കഴിഞ്ഞാല്‍ സാധാരണ നടിമാരുടെ മാര്‍ക്കറ്റ് കുറയുമെന്നാണ് പറയപ്പെടുന്നത്.

എങ്കില്‍ വിവാഹം കഴിഞ്ഞിട്ടും അഭിനയ ജീവിതത്തില്‍ സജീവമായി തുടരാന്‍ സാമന്തയ്ക്ക് സാധിച്ചിരുന്നു. കൈ നിറയെ സിനിമകളുമായി തിരക്കിലാണ് ഇപ്പോള്‍ താരം. ഇതുവരെ വിമര്‍ശനങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലാത്ത സാമന്തയ്ക്ക് വിവാഹമോചനത്തോടെ കേള്‍ക്കേണ്ടി വന്നത് വലിയ കുറ്റപ്പെടുത്തലുകള്‍ തന്നെയാണ്. എന്നാല്‍ വിമര്‍ശനങ്ങളില്‍ തളരാതെ പ്രൊഫഷണല്‍ ജീവിതത്തില്‍ സജീവമാവുകയാണ് താരം.

കോടികള്‍ പ്രതിഫലം വാങ്ങുന്നതിന് പുറമേ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വലിയ തുകയാണ് സാമന്തയ്ക്ക് ലഭിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്‍സ്റ്റഗ്രാം പേജിലൂടെ സാമന്തയ്ക്ക് ലഭിക്കുന്ന തുകയെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

മറ്റു സോഷ്യല്‍ മീഡിയ പേജുകളില്‍ കാര്യമായി സജീവം അല്ലെങ്കിലും ഇന്‍സ്റ്റാഗ്രാം പേജിലാണ് സാമന്ത ആക്ടീവ് ആയിരിക്കുന്നത്. എല്ലാ ദിവസവും തന്റെ വിശേഷങ്ങള്‍ പറഞ്ഞുള്ള ഫോട്ടോസും വീഡിയോകളും ഒക്കെ താരം പങ്കു വയ്ക്കാറുണ്ട്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ളതുകൊണ്ട് അത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന പുരാണ നാടകമായ ശാകുന്തളത്തിന്റെ ആദ്യ ട്രെയിലര്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയിരിക്കുകയാണ്. ഗുണശേഖര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നാടകകൃത്ത് കാളിദാസന്റെ കൃതിയെ അടിസ്ഥാനമാക്കി ചെയ്തിരിക്കുന്ന കഥയുടെ സംക്ഷിപ്ത രൂപം തന്നെയാണ് ട്രൈലെര്‍.

വളരെ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതീവ സുന്ദരിയായും ബോള്‍ഡ് ആയും ആണ് താരം ട്രെയിലറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള വസ്ത്രവും അതിനോടൊപ്പം തന്നെ പൂക്കളും ചേര്‍ന്ന് താരത്തെ അതീവ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകരുടെ കമന്റുകള്‍.

Written by Editor 3

അവസരത്തിന് വേണ്ടി കിടക്ക പങ്കിട്ടാലും ചില സംവിധായകർ പിറ്റേ ദിവസം കണ്ട ഭാവം നടിക്കില്ല; ഇല്യാന ഡിക്രൂസ് വെളിപ്പെടുത്തുന്നു

കത്രീനയെ പോലെ ഹാർഡ് വർക്കിംഗ് ആയ മറ്റൊരു നടിയെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല; ഋതിക് റോഷൻ പായുന്നത് ഇങ്ങനെ