സിനിമാസ്വാദകരുടെ പ്രിയതാരമാണ് അദിതി റാവു ഹൈദരി. തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ച് കൊണ്ടിരിക്കുന്ന അദിതിയുടെ പിറന്നാളാണ് ഇന്ന്. സിനിമയിലെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേരാണ് അദിതിക്ക് ആശംസകളുമായി രം?ഗത്തെത്തിയത്. മോളിവുഡില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമെ ചെയ്തുള്ളൂവെങ്കിലും മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് അദിതി.
പ്രായം പിന്നെ പിന്നെ കുറയുക ആണോ എന്ന് ഒരു ചോദ്യമാണ് ഇപ്പോള്‍ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളെല്ലാം ആരാധകര്‍ കമന്റ് ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഫോട്ടോകളും വിഡിയോകളും എല്ലാം വളരെ പെട്ടന്ന് ആരാധകര്‍ സ്വീകരിക്കുന്നതും മികച്ച സൗന്ദര്യം പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെയാണ്.
മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെ ആയിരുന്നു അദിതി റാവു മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മമ്മൂട്ടിയുടെ നായിക ആയിട്ടായിരുന്നു താരമെത്തിയത്. പിന്നീട് മറ്റ് ഭാ?ഷാ ചിത്രങ്ങളില്‍ തിരക്കേറിയ താരം 15 വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തി. അന്തരിച്ച സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയുടെ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ആയിരുന്നു തിരിച്ചുവരവ്.
സിനിമയില്‍ സുജാതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ ഇഷ്ടം നേടാന്‍ അദിതിക്ക് സാധിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഇറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഒടിടി റിലീസ് കൂടിയായിരുന്നു ഈ ചിത്രം. ഒരു കാവ്യം പോലെ മനോഹരമായ പ്രണയത്തിന്റെ കഥ അതിന്റേതായ തന്‍മയത്വത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സൂഫിയും സുജാതയിലൂടെ അദിതിക്ക് കഴിഞ്ഞു.
ചിത്രത്തിലെ ?ഗാനങ്ങള്‍ക്കും വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ‘ഹേയ് സിനാമിക’ എന്ന ബ്രിന്ദ മാസ്റ്റര്‍ ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ ?നായികയായും അദിതി തിളങ്ങി. അഭിനേത്രിക്ക് പുറമെ നല്ലൊരു ഗായിക കൂടിയാണ് അദിതി റാവു. 2007ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം സ്രിംഗാരം ആയിരുന്നു അദിതിയുടെ ആദ്യ സിനിമ. ചിത്രത്തില്‍ ഒരു ദേവദാസി ആയാണ് താരം അഭിനയിച്ചത്.
2011ലെ സുധീര്‍ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി എന്ന ചിത്രമായിരുന്നു അദിതിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം. ചിത്രത്തിലൂടെ സഹനടിയ്ക്കുള്ള സ്‌ക്രീന്‍ അവാര്‍ഡും അദിതിക്ക് ലഭിച്ചു. 2018ല്‍ പത്മാവതി എന്ന സിനിമയില്‍ അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്.
രാജകീയ പാരമ്പര്യമുള്ളയാളാണ് താരം. രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബര്‍ ഹൈദരിയുടെയും ജെ. രാമേശ്വര്‍ റാവുവിന്റെയും കൊച്ചുമകള്‍ കൂടിയാണ് അദിതി. റോക് സ്റ്റാര്‍, മര്‍ഡര്‍ 3, ബോസ്, വസീര്‍ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.
2018ല്‍ ‘പത്മാവതി’ എന്ന സിനിമയില്‍ അദിതി അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ‘ദ ഗേള്‍ ഓണ്‍ ദ ട്രെയിന്‍’ എന്ന ബോളിവുഡ് ചിത്രമാണ് അദിതിയുടേതായി ഇനി റിലീസിനെത്താനുള്ളത്. തെലുങ്ക് ചിത്രം ‘മഹാസമുദ്രം’ ആണ് അദിതിയുടേതായി പുറത്തിറങ്ങാനുള്ള മറ്റൊരു സിനിമ.