in , , ,

ഇന്റിമേറ്റ് സീൻ ചെയ്യാൻ കംഫർട്ടബിൾ ആയിരുന്നോ… ആ സീനിനെ കുറിച്ച് ദിവ്യ പിള്ള തുറന്ന് പറയുന്നു

അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നുവന്ന ചലച്ചിത്ര താരമാണ് ദിവ്യ പിള്ള. ഊഴം എന്ന ചിത്രത്തിലാണ് രണ്ടാമതായി അഭിനയിച്ചത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗായത്രി എന്ന കഥാപാത്രത്തെയാണ് താരം ഇതിൽ അവതരിപ്പിച്ചത്.

പിന്നീട് ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ ദിവ്യയ്ക്ക് അവസരം ലഭിക്കുകയും ചെയ്തു. ബോൾഡ് കഥാപാത്രങ്ങൾ പോലും കൈകാര്യം ചെയ്യുന്നതിന് താരത്തിന് യാതൊരു മടിയുമില്ല. ഊഴത്തിനുശേഷം മാസ്റ്റർപീസ്, മൈ ഗ്രേറ്റ് ഫാദർ, എടക്കാട് ബറ്റാലിയൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ടോവിനോ തോമസ് നായികയായ കള എന്ന ചിത്രത്തിൽ വേറിട്ട ഒരു പ്രകടനം തന്നെയായിരുന്നു കാ ഴ്ച വെച്ചത്

താരത്തിന്റെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു കളയിലേത്. ഉപ്പും മുളകും എന്ന പരമ്പരയിൽ അടക്കം ചില ഷോകളിൽ അതിഥിയായും ദിവ്യാപിള്ള പ്രത്യക്ഷപ്പെട്ടിരുന്നു. ഷെഫീക്കിന്റെ സന്തോഷം, നാലാമുറ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഏറ്റവും അവസാനം പുറത്തിറങ്ങിയത്. ഇപ്പോൾ ഒരു അഭിമുഖത്തിനിടെ ഇൻഡിമേറ്റ് രംഗങ്ങളെ പറ്റി ദിവ്യ പറഞ്ഞിരിക്കുന്ന വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ… അഭിനയം ഒരിക്കലും പഠിക്കാൻ പറ്റില്ല. പോണ്ടിച്ചേരിയിൽ ഒരു ആക്ടിംഗ് കോഴ്സിന് മാത്രമേ ഞാൻ പോയിട്ടുള്ളൂ. അത് ഒരുപാട് ആത്മവിശ്വാസം നൽകുന്നു. കുറെ നല്ല ആർട്ടിസ്റ്റുകളോടൊപ്പം പരിശീലിക്കുമ്പോൾ നമ്മുടെ ചമ്മൽ ഒക്കെ മാറും. ഒരുപാട് ആളുകൾ നിൽക്കുമ്പോൾ നമ്മൾ എങ്ങനെ ഈ വേഷം ചെയ്യും എന്നതാണ് പ്രധാന പ്രശ്നം.

തുടക്കത്തിൽ ആ പ്രശ്നം എനിക്കുമുണ്ടായിരുന്നു. അപ്പോൾ അതൊക്കെ മാറ്റി ആ ഒരു ലെവലിലേക്ക് എങ്ങനെ എത്താം എന്നൊക്കെ മനസ്സിലാക്കാൻ സഹായിച്ചത് ആക്ടിങ് കോഴ്സ് ആയിരുന്നു. ഇമോഷൻ എങ്ങനെ കൺട്രോൾ ചെയ്യാം, മുഖത്തെ ഭാവങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്നൊക്കെ പഠിച്ചത് അവിടെ നിന്നാണ്. ഞാൻ കിംഗ്ഫിഷ് ചെയ്ത ശേഷമാണ് ആക്ടിങ് കോഴ്സിന് പോകുന്നത്.

അതിനുശേഷമാണ് കള എന്ന ചിത്രത്തിൽ അഭിനയിച്ചത്.കിംഗ്ഫിഷ് ചെയ്യുമ്പോൾ ഭയങ്കര പേടിയായിരുന്നു. ആരും സെറ്റിൽ വേണ്ട എന്നൊക്കെ ആയിരുന്നു എനിക്ക്. ഞാൻ അനൂപേട്ടനോട് അത് പറയുകയും ചെയ്യുമായിരുന്നു. എന്നെ കംഫർട്ടബിൾ ആക്കാൻ എല്ലാവരെയും മാറ്റി. ആർട്ട് ഡയറക്ടറും ക്യാമറമാനും അനൂപേട്ടനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സിനിമ നല്ലൊരു അനുഭവമാണ്.

കരിയറിലെ തന്നെ വഴിത്തിരിവായി എന്നൊക്കെ പറയാവുന്ന ചിത്രം കളയാണ്. ഈ ചിത്രത്തിനുശേഷമാണ് എനിക്ക് വെബ് സീരീസിലും തെലുങ്ക് ചിത്രത്തിലും ഒക്കെ അവസരങ്ങൾ ലഭിച്ചത്. അങ്ങനെയൊരു ധൈര്യം എനിക്ക് തന്നതിന് രോഹിത്തിന് നന്ദി പറയുകയാണ്. പക്ഷേ എന്നും സെറ്റിൽ പോകുമ്പോൾ ഇന്നാണോ ആ സീൻ എന്ന പേടിയുണ്ടായിരുന്നു. എൻറെ ചോദ്യം കേട്ട് സംവിധായകൻ രോഹിത്തിന് വരെ പേടി തോന്നിയിരുന്നു.

എന്നെ ഒന്ന് പേടിപ്പിക്കാതെ ഇരിക്കാമോ എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. അവസാനം എടുക്കുന്നില്ല ഒന്ന് പോ എന്നുവരെ പറയേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. എല്ലാവരും വളരെ തമാശയായി എന്നെ നന്നായി കംഫർട്ട് ആക്കിയാണ് ആ രംഗം ഷൂട്ട് ചെയ്തത്. നമ്മുടെ ഇമോഷൻസ് കറക്റ്റ് ആകുമോ എന്നതായിരുന്നു എനിക്ക് പേടി.

കാരണം നമുക്ക് അയാളോട് ഒരു വികാരവും തോന്നാതെ ആവും അഭിനയിക്കുന്നത്. ഏതു റൊമാൻറിക് സീൻ എടുത്താലും പരസ്പരം ഒരു ഫീൽ ഉണ്ടാവില്ല. അപ്പോൾ അത് എങ്ങനെ വിശ്വാസയോഗ്യമാക്കും എന്നായിരുന്നു ടെൻഷൻ. സിനിമയെ സിനിമയായി വേണം കാണാൻ. അത് ഒരിക്കലും ജീവിതത്തിലേക്ക് കൊണ്ടുവരാതെ ഇരിക്കുക.

Written by Editor 4

തന്റെ ഇരുപതാം വയസ്സിൽ ആദ്യം മമ്മുട്ടിയുടെ നായിക… പിന്നീട് മുപ്പത്തിയഞ്ചാം വയസ്സിൽ ദുൽഖറിന്റെയും… പുത്തൻ ഫോട്ടോസ് കണ്ട് പ്രായം പിന്നെയും താഴേക്കാണോ എന്ന് ആരാധകർ

ഏത് കളറാണ് നിങ്ങൾക്കിഷ്ടം… കളർഫുൾ മോണോക്കിനിയിൽ തിളങ്ങി മോഡൽ, ഫോട്ടോസ് ഏറ്റടുത്ത് ആരാധകർ