വളരെ കുറച്ച് സിനിമകളില്‍ അഭിനയിച്ച മാത്രം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരെ മാറുന്ന ധാരാളം താരങ്ങള്‍ മലയാളത്തിലുണ്ട്. അത്തരക്കാര്‍ പലപ്പോഴും ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യല്‍ മീഡിയകളിലൂടെ മറ്റോ ആണ് ഏറെ പ്രശസ്തരാവുന്നത്. പലപ്പോഴും സിനിമ പുതുമുഖങ്ങളായ വരുന്നവരെ പോലും സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരെ സൃഷ്ടിക്കാറുണ്ട്.
അതുവഴി പിന്നീട് പലപ്പോഴും സിനിമയില്‍ നല്ല വേഷങ്ങളില്‍ ചാന്‍സുകള്‍ ലഭിക്കുന്നതും നമ്മള്‍ കാണാറുണ്ട്. ഇവരില്‍ പലരും സിനിമയിലെത്തുമ്പോള്‍ മികച്ച പ്രകടനം കാഴ്ച വെച്ച പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു കാഴ്ചയും പ്രേക്ഷകര്‍ എന്ന നിലയില്‍ നാം കാണാറുണ്ട്.
ധാരാളം പുതുമുഖങ്ങള്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച 2018 ല്‍ റിലീസ് ആയ ചിത്രമാണ് മജീദ് അബു സംവിധാനം ചെയ്ത കിടു. മലയാളത്തില്‍ ഇപ്പോള്‍ പ്രശസ്ത ആയിട്ടുള്ള ഒരുപിടി നല്ല സിനിമ താരങ്ങള്‍ അഭിനയിച്ചിട്ടുള്ള ഈ ചിത്രത്തില്‍ നായികയായി രംഗപ്രവേശം ചെയ്തു മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം നേടിയ നടിയാണ് അനഘ സ്റ്റിബിന്‍.
ഒരു ഹോമിയോപ്പതി ഡോക്ടര്‍ ആയ അനഘ സ്റ്റിബിന്‍ ഒരു ഇന്ത്യന്‍ മോഡലും ചലച്ചിത്ര നടിയുമാണ്. ആ സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ടിക് ടോക് പോലെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ ധാരാളം വീഡിയോകള്‍ അനഘ പങ്കുവെച്ചിരുന്നു.
നാടന്‍ വേഷങ്ങളില്‍ കൂടുതലായി പ്രത്യക്ഷപ്പെട്ടിരുന്ന അനഘ ധാരാളം റിലീസ് വീഡിയോകളും കളും മറ്റും ചെയ്തിരുന്നു. നാടന്‍ വേഷങ്ങളില്‍ ഏറെ സുന്ദരിയായി അറിയപ്പെട്ടിരുന്ന അനഘ യൂട്യൂബില്‍ ഹിറ്റായ വെബ്‌സീരീസ് ആയ കണിമംഗലം കോവിലകത്തില്‍ അഭിനയിച്ചിട്ടുണ്ട്.
നാടന്‍ വേഷങ്ങളില്‍ കൂടുതല്‍ വീഡിയോകളും ചിത്രങ്ങളും പങ്കുവച്ചിരുന്നു അനഘ പ്രേക്ഷകര്‍ക്കിടയില്‍ അന്നുതന്നെ പ്രിയങ്കരിയായിരുന്നു. ഏറെ വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ ഈ ജനുവരി ആദ്യമായിരുന്നു താരത്തിന്റെ വിവാഹം. അമേരിക്കയില്‍ സീനിയര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന സഞ്ജിത്ത് ആണ് താരത്തിന്റെ ജീവിതപങ്കാളി.
ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. രണ്ട് മതസ്ഥരായ ഇരുവരും രണ്ട് മതത്തിന്റെ ചടങ്ങുകള്‍ നടത്തിയാണ് വിവാഹം ചെയ്തത് എന്നത് ശ്രദ്ധേയമായിരുന്നു. അതുപോലെ ഇപ്പോള്‍ ഹണിമൂണിന് വേണ്ടി മൂന്നാര്‍ തെരെഞ്ഞെടുത്തതും ശ്രദ്ധേയമാവുകയാണ്. വളരെ പെട്ടന്നാണ് താരം പങ്കുവെക്കുന്ന ഫോട്ടോകളും മറ്റു പോസ്റ്റുകളും വൈറല്‍ ആകുന്നത്. ഒരുപാട് പേര്‍ താരത്തിന് ആശംസകള്‍ പറയുകയും ചെയ്യുണ്ട്. എന്തായാലും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നു. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.