എന്നും വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് ഉര്‍ഫി ജാവേദ് . തന്റെ വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു നടി വിവാദങ്ങളില്‍ പെടുന്നത്. കാഴ്ചക്കാരെ കൊണ്ട് മൂക്കത്ത് വിരല്‍ വയ്പ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണമാണ് താരത്തിന്റെത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ഉര്‍ഫി. ഇതിലൂടെ തന്റെ വ്യത്യസ്ത വസ്ത്രധാരണ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവയ്ക്കാറുണ്ട്. ബോളിവുഡ് നടി എന്നതിലുപരി വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെയാണ് ഉര്‍ഫി ജാവേദ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്.
ഉര്‍ഫിയുടെ വസ്ത്രധാരണം പലപ്പോഴും ട്രോളുകള്‍ക്കും വിഷയമാകാറുണ്ട്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ വസ്ത്രധാരണത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താറുണ്ട് അവര്‍. തന്റെ വ്യത്യസ്തമായ വസ്ത്രധാരണത്തിന് പിന്നില്‍ ഒരു കാരണമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഉര്‍ഫി.
വസ്ത്രം ധരിക്കുമ്പോള്‍ തനിക്കുണ്ടാകുന്ന അലര്‍ജി പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി. ശൈത്യകാലങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ മറ്റ് ആര്‍ക്കെങ്കിലും വരാറുണ്ടോ എന്ന ചോദ്യത്തോടെ ഉര്‍ഫി ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടി തന്റെ പ്രശ്നങ്ങള്‍ പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവച്ചത്.
‘എനിക്ക് വസ്ത്രങ്ങളോട് അക്ഷരാര്‍ത്ഥത്തില്‍ അലര്‍ജിയാണ്’ എന്നാണ് വീഡിയോക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. കാലുകള്‍ കാണിച്ചുകൊണ്ടാണ് ഉര്‍ഫിയുടെ വീഡിയോ ആരംഭിക്കുന്നത്. ‘ഞാന്‍ വസ്ത്രം കുറച്ച് ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലാകും, എനിക്ക് ഒരു ഗുരുതരമായ അവസ്ഥയുണ്ട്. ശരീരം മൂടുന്ന വസ്ത്രം ധരിച്ചാല്‍ എന്റെ ശരീരം പ്രതികരിക്കാന്‍ തുടങ്ങും. തെളിവ് ഇവിടെ തന്നെ ഞാന്‍ കാണിച്ചു.
ചില കമ്പിളിക്കുപ്പായങ്ങള്‍ ധരിക്കുമ്പോള്‍ ശരീരത്തില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കാരണമാണ് പലപ്പോഴും വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത്.’ ഉര്‍ഫി വ്യക്തമാക്കി. അ ശ്ലീലം പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടികാണിച്ച് മഹാരാഷ്ട്ര മഹിളാ മോര്‍ച്ച പ്രസിഡന്റ് ഉര്‍ഫിക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ മറ്റൊരു പരാതിയിലൂടെ തന്റെ ഈ വര്‍ഷവും ആരംഭിച്ചു എന്നായിരുന്നു ഉര്‍ഫിയുടെ മറുപടി.
കോസ്റ്റ്യൂം ഡിസൈനറുടെ ആവശ്യമില്ലാതെ എന്ത് സാധനവും വസ്ത്രമാക്കി മാറ്റുന്നതും ആ വസ്ത്രത്തില്‍ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും ഉര്‍ഫി ജാവേദ് ഹോബിയാക്കി മാറ്റി. ബ്ലേ ഡു കളും ഗ്ലാസുകളും ഒടുവില്‍ പാറകളും മാത്രമല്ല വസ്ത്രമായി രൂപാന്തരപ്പെടുത്താന്‍ കഴിയുന്ന എന്തും ഉര്‍ഫി പരീക്ഷിച്ചു നോക്കാറുണ്ട്.