in

അമ്പോ.. നമ്മുടെ ഹണി റോസ് അല്ലെ ഇത്… തെലുങ്കിൽ ബാലയ്യക്കൊപ്പം ആറാടി താരം.. അതീവ ഗ്ലാമറസ്സിലുള്ള താരത്തിന്റെ ഫോട്ടോസ് വൈറൽ

ബോയ് ഫ്രണ്ട്‌സ് എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് ഹണി റോസ്. ‘ട്രിവാണ്ട്രം ലോഡ്ജ്’ എന്ന ചിത്രമാണ് കരിയര്‍ ബ്രേക്ക് ഉണ്ടാക്കിയത്. മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തുടര്‍ച്ചയായി സിനിമകള്‍ ചെയ്ത ഹണി റോസ് തെലുങ്കിലും തമിഴിലും എല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഹണി റോസ്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്.

തെലുങ്ക് ചിത്രം വീര സിംഹ റെഡ്ഡിയുടെ പ്രി റിലീസ് ചടങ്ങില്‍ താരം തിളങ്ങിയിരുന്നു. കൂടാതെ അവിടെ തെലുങ്കില്‍ സംസാരിച്ചു പ്രേക്ഷക പ്രീതി നേടാനും താരത്തിന് കഴിഞ്ഞു. ചിത്രത്തെ കുറിച്ചും അതില്‍ വര്‍ക്ക് ചെയ്യ്തതിനെ കുറിച്ചും, അതിലെ അണിയറപ്രവര്‍ത്തകരെയും കുറിച്ച് തെലുങ്കില്‍ സംസാരിച്ച ഹണി റോസിനു നിരവധി ആരാധകരാണ് കമെന്റുകള്‍ അറിയിച്ചിരിക്കുന്നത്.

ഇങ്ങനെ തെലുങ്ക് നടികള്‍ പോലും സംസാരിക്കില്ല എന്നാണ് ഒരു ആരാധകന്‍ കമെന്റില്‍ അറിയിച്ചിരിക്കുന്നത്. നന്ദമുറി ബാലകൃഷ്ണയുടെ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ വീര സിംഹ റെഡ്ഡിക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. രചനയും സംവിധാനവും ഗോപിചന്ദ് മലിനേനിയാണ്. കുര്‍ണൂല്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റ് ആണ് ചിത്രത്തിന് വഹിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബാലയ്യയുടെ നായിക വേഷത്തിലാണ് ഹണി റോസ് പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയും കൂടിയായിരുന്നു സൂപ്പര്‍താരത്തോടൊപ്പം ഉള്ള താരത്തിന്റെ തെലുങ്കിലെ നായിക വേഷം. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ താരത്തിന്റെ സമയം എന്ന് പറയാനുള്ള കാരണം.

ഈ സിനിമയിലെ ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കുളിച്ചു വരുന്ന ബാലയ്യായെ വശീകരിക്കുന്ന ഹണി റോസിന്റെ ബെഡ്‌റൂം വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കിടിലന്‍ ബോള്‍ഡ് വേഷത്തിലാണ് ഹണി റോസ് വീഡിയോയില്‍ കാണപ്പെടുന്നത്.

ഇത്രയും ബോള്‍ഡ് ആയി താരം ഇതിന് മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്. വീഡിയോ വൈറലായിരിക്കുകയാണ്. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി. രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ ലമന്‍ചിലിയും ചേര്‍ന്നാണ് നിര്‍മാണം.

അടുത്തിടെ മോഹന്‍ലാല്‍ നായകനായെത്തിയ ‘മോണ്‍സ്റ്റ’റിലെ ഭാമിനി എന്ന കഥാപാത്രം ഹണി റോസിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയതും ഹണി റോസായിരുന്നു. ഇപ്പോള്‍ തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ് താരം.

Written by Editor 3

വസ്ത്രം ധരിക്കുന്നത് എനിക്ക് അലർജിയാണ്; ഉർഫി ജാവേദ് പറയുന്നത് ഇങ്ങനെ..!

വൗ… ഗ്ലാമർ ഫോട്ടോഷൂട്ടിൽ തിളങ്ങി ദീപ്തി സതിയുടെ, കിടിലൻ ഫോട്ടോസ് കാണാം