കുട്ടിക്കാലം തൊട്ട് അമ്മയെപ്പോലൊരു നടിയാവാന്‍ കൊതിച്ച പെണ്‍കുട്ടി. അച്ഛന് നിര്‍മാതാവ്. വീട്ടില്‍ മുഴുവന്‍ സിനിമയായിരുന്നു. അവള്‍ക്കൊപ്പം സിനിമയെന്ന മോഹവും വളര്‍ന്നു. അച്ഛനോടും അമ്മയോടും പറഞ്ഞപ്പോള്‍ ‘നോ’ എന്നായിരുന്നു മറുപടി. അതോടെ വാശിയായി. ഒടുവില്‍ ആ വാശി വിജയംകണ്ടു.
ഇന്നവള്‍ മേനകയുടെയും സുരേഷ് കുമാറിന്റെയും മകള്‍ എന്നതിനപ്പുറം തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ പൊന്‍താരമാണ്. മികച്ചനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അഭിനേത്രിയാണ്. കീര്‍ത്തി സുരേഷ്. നിരവധി ആരാധകരെയാണ് കീര്‍ത്തി ഇതിനോടകം സ്വന്തമാക്കിയത്.
നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും പഴയ കാല തെന്നിന്ത്യന്‍ നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീര്‍ത്തി സുരേഷ്. മൂത്ത മകളെ അഭിനയ രംഗത്തേയ്ക്ക് കാണാറില്ലെങ്കിലും അണിയറയില്‍ സജീവമായുണ്ട്. കീര്‍ത്തിയുടെ ആദ്യ ചിത്രം 2002ല്‍ പുറത്തെത്തിയ കുബേരന് എന്ന സിനിമ ആയിരുന്നു. അതും ബാലതാരമായി.
ചിത്രത്തില്‍ ദിലീപിന്റെ വളര്‍ത്തു മക്കളില്‍ ഒരാളായി എത്തിയത് കീര്‍ത്തി ആയിരുന്നു. തുടര്‍ന്നിങ്ങോട്ട് പൈലറ്റ്സ്, അച്ഛനെയാണ് എനിക്കിഷ്ടം എന്ന ചിത്രങ്ങളിലും ബാല താരമായി അഭിനയിച്ചു. 2013 ല്‍ പ്രിയദര്ശന് ഒരുക്കിയ മോഹന്‍ ലാല്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി കീര്‍ത്തി അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് 2014 ല്‍ റിങ് മാസ്റ്ററില്‍ ദിലീപിന്റെ നായികയായി.
പിന്നീട് തെന്നിന്ത്യയിലെ മറ്റ് ഭാഷകളില്‍ കീര്‍ത്തി തിളങ്ങി. ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴില്‍ തുടക്കം കുറിച്ചു. പിന്നീട് തെലുങ്കിലുമെത്തി. തമിഴിലെയും തെലുങ്കിലെയും മുന്‍ നിര നായകന്മാരുടെ നായികയായി തിളങ്ങുകയാണ് നടിയിപ്പോള്‍. കൂടുതലും തമിഴ് സിനിമകളിലാണ് കീര്‍ത്തി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
തെലുങ്കില്‍ ഇറങ്ങിയ മഹാ നടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീര്‍ത്തി സുരേഷിന് ലഭിച്ചിരുന്നു. സാനി കൈയിതം എന്ന ചിത്രമാണ് കീര്‍ത്തി സുരേഷിന്റെതായി ഏറ്റവും ഒടുവില്‍ റിലീസ് ആയത്. കീര്‍ത്തിയുടെ ചിത്രങ്ങളും വീഡിയോകളും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. തന്റെ സിനിമകള്‍ പോലെതന്നെ വളരെ വ്യത്യസ്ഥമാണ് കീര്‍ത്തിയുടെ ഫോട്ടോഷൂട്ടും.
അതേസമയം ന്യൂ ഇയര്‍ ദിനം അടിച്ചുപൊളിക്കാന്‍ വേണ്ടി കീര്‍ത്തി സുരേഷ് പോയത് തെന്നിന്ത്യന്‍ താരങ്ങളുടെ പ്രിയപ്പെട്ട സ്ഥലമായ തായ്ലന്‍ഡിലേക്കാണ്. അവിടെയുള്ള കോ സാമുയില്‍ നിന്നുള്ള ഗ്ലാമറസ് ഫോട്ടോസ് കീര്‍ത്തി പങ്കുവച്ചിരിക്കുകയാണ്. ”കോ സാമുയിയും സൂര്യാസ്തമയവും! ശുദ്ധമായ സൗന്ദര്യം..”, എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.