in , , ,

എന്റെ ഒൻപതാമത്തെ പ്രണയം ആണ് ആഞ്ജനേയൻ, പുള്ളിയെ കണ്ടല്ല ഞാൻ പുള്ളിയുടെ പണത്തിൽ ആണ് വീണത് എന്ന് പലരും പറഞ്ഞു, നടി അനന്യ പറയുന്നു

ബാലതാരമായി സിനിമ മേഖലയിലേക്ക് കടന്നുവന്ന പിന്നീട് പ്രേക്ഷകരുടെ ആകെ മനം കവർന്ന നായിക നടിയാണ് അനന്യ. പോസിറ്റീവ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് താരം മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നട ഭാഷകളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമയിൽ ഏറെ തിളങ്ങി നിൽക്കുന്ന സമയത്താണ് അനന്യ വിവാഹിതയാകുന്നത്. അന്നുമുതൽ താരത്തിന്റെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ചർച്ച വിഷയമാണ്.

അടുത്തിടെയായിരുന്നു അനന്യയുടെ സഹോദരൻറെ വിവാഹ ചടങ്ങുകൾ നടന്നത്. ഈ വിവാഹത്തിൽ അനന്യയും ഭർത്താവും പങ്കെടുത്തതിന് പിന്നാലെ അനന്യയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. പെട്ടെന്ന് പ്രണയം സംഭവിക്കുന്നു എന്ന് ചോദിച്ചു കഴിഞ്ഞാൽ എൻറെ അനുഭവം വെച്ചിട്ട് അങ്ങനെ നടക്കും എന്ന് പറയാനാകും എന്ന് താരം പറയുന്ന ഇൻറർവ്യൂ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്.

തിരുവനന്തപുരത്ത് വെച്ചാണ് തങ്ങൾ ആദ്യം കണ്ടുമുട്ടുന്നത്. അനന്യയെ കാണുന്നത് ഒരു ഹോട്ടലിൽ വച്ചിട്ടാണ്. അതിന് മുൻപ് തന്നെ മനസ്സിൽ പ്രണയം ഉണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ വിവാഹം കഴിക്കണോ സെപ്പറേറ്റ് ആയി ജീവിക്കണം എന്നൊക്കെയുള്ളത് രണ്ടു വ്യക്തികളുടെ മാത്രം തീരുമാനമാണ്. എൻറെ രണ്ടാമത്തെ പ്രണയമാണ് അനന്യ. ആദ്യത്തെ പ്രണയം വിവാഹത്തിലേക്ക് എത്തിയിരുന്നുവെങ്കിലും അത് പിരിഞ്ഞു പോവുകയായിരുന്നു. നിലവിൽ എനിക്ക് ഇയാളോട് മാത്രമാണ് പ്രണയം, എന്നാൽ ഇനി നാളെ മറ്റൊരാളോട് പ്രണയം ഉണ്ടാകില്ല എന്നൊന്നും ഉറപ്പിച്ച് പറയാനും കഴിയില്ല.

എത്രയോ ആളുകൾ ഉള്ളിലുള്ള പ്രണയത്തെ മറച്ചുവെച്ചുകൊണ്ട് പുറത്ത് പ്രകടിപ്പിക്കാതെ നടക്കുന്നുണ്ട്. അതുകൊണ്ട് നാളെ മറ്റൊരാളോട് പ്രണയം ഉണ്ടാകില്ല എന്ന് പറഞ്ഞു കഴിഞ്ഞാൽ അത് ഒരു നുണയായി മാറിയേക്കാം. നിശ്ചയം നടക്കുന്ന സമയത്ത് തന്നെ എനിക്ക് എല്ലാം അറിയാമായിരുന്നു. ഡിവോസ് ആകുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

പക്ഷേ അതു താൻ വീട്ടിൽ പറഞ്ഞിരുന്നില്ല എന്നും ഒരുപക്ഷേ തന്റെ ഈഗോ കൊണ്ട് ആകാമെന്നും പറയുന്ന ആഞ്ജനേയൻ അനന്യയുടെ അമ്മയ്ക്ക് ഈ വിവരങ്ങൾ ഒക്കെ അറിയാമായിരുന്നു എന്നും തുറന്നുപറയുന്നു. ഈ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇങ്ങനെ ആളുകളിലേക്ക് എത്തിക്കണം എന്ന് തനിക്ക് താല്പര്യമുണ്ടായിരുന്നില്ല എന്നും എന്നാൽ അത് ഇങ്ങനെയൊക്കെ ആകും എന്ന് കരുതിയിരുന്നില്ല എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

അനന്യ, അതേസമയം തൻറെ ഒൻപതാമത്തെ പ്രണയമാണ് ആഞ്ജനേയൻ എന്ന് തുറന്നുപറയുന്നുണ്ട്. വിവാഹനിശ്ചയം വന്ന സമയം തൊട്ട് കേട്ട ഒരു സംഭവമായിരുന്നു അദ്ദേഹത്തിൻറെ പണത്തിലാണ് താൻ വീണത് എന്ന്. എൻറെ വീട്ടിലും അത്യാവശ്യം സൗകര്യങ്ങളോടെ തന്നെയാണ് വളർത്തിയത്. എൻറെ ജീവിതത്തിലും ഒന്നിനും ഒരു കുറവ് വരാതെയാണ് കൊണ്ടുപോയത്. അതുകൊണ്ടുതന്നെ പണം നോക്കി പോകേണ്ട ഒരു ആവശ്യം തനിക്ക് ഉണ്ടായിട്ടില്ല എന്ന് താരം തുറന്നു പറയുന്നു.

വിവാഹ ശേഷമുള്ള പ്രതിസന്ധികളെല്ലാം താൻ ഒറ്റയ്ക്കാണ് നേരിട്ടത് എന്നും ബോഡി ഷേവിംഗ് ഉൾപ്പെടെ ആഞ്ജനേ കുറിച്ച് വളരെ മോശം കാര്യങ്ങളായിരുന്നു പ്രചരിച്ചത് എന്നും ഓർത്തെടുക്കുന്ന അനന്യ അദ്ദേഹത്തിൻറെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വിവാഹം നടത്തിയത് എന്നും തുറന്നുപറയുന്നു. വിവാഹത്തോടെ അദ്ദേഹം ഏറെ പ്രശസ്തനാവുകയായിരുന്നു എന്നും ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആയിട്ടുള്ള കാലമത്രയും ഞങ്ങൾ നന്നായി തന്നെ മുന്നോട്ട് ജീവിക്കും എന്നാണ് വിശ്വാസം എന്നും ഇരുവരും പറയുന്നു.

Written by Editor 4

ഞാനും എന്റെ വിന്റർ ഗാർഡനും, പ്രിയ നടി പദ്മപ്രിയയുടെ അടുക്കളത്തോട്ടം കണ്ടോ.. വീഡിയോ പങ്കുവെച്ച് താരം

അമ്പോ.. ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നടി കീർത്തി സുരേഷ്, കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ