in

അമ്പോ.. നമ്മുടെ നിമിഷ അല്ലേ ഇത്.. ബീച്ചിൽ ആർത്തുല്ലസിച്ച് നിമിഷ, കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു നിമിഷ. അമ്പതാം ദിവസത്തില്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും നിമിഷ പുറത്താവുകയായിരുന്നു. ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയെ വോട്ട് ലഭിക്കാതിരുന്നാല്‍ ആണ് ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തെത്തിച്ചത്.

എന്നാല്‍ പുറത്തിറങ്ങിയശേഷം തനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടി എന്ന വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങളായി കുടുംബവുമായി അകന്നുകഴിഞ്ഞിരുന്ന തനിക്ക് ബിഗ് ബോസ് ഷോയ്ക്ക് ശേഷം വീട്ടുകാരുടെ അംഗീകാരം ലഭിച്ചു എന്നാണ് നിമിഷ വ്യക്തമാക്കിയത്.

അമ്മയും അച്ഛനും നാളുകള്‍ക്കുശേഷം തന്നോട് സ്നേഹത്തോടെ സംസാരിച്ചപ്പോള്‍ ഷോയില്‍ നിന്ന് പുറത്തായ വിഷമം പോലും കാണാമറയത്ത് പോയെന്നാണ് നിമിഷ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഞാന്‍ ഹൗസിനുള്ളില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ഫോണ്‍ അണിയറപ്രവര്‍ത്തകര്‍ തിരികെ തന്നിരുന്നു.

ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ ആദ്യം വന്ന കോള്‍ ബെസ്റ്റ് ഫ്രണ്ടിന്റെ ആയിരുന്നു. അവനോട് സംസാരിച്ചപ്പോള്‍ അവനാണ് വീട്ടിലേക്ക് വിളിക്കാന്‍ നിര്‍ദ്ദേശിച്ചത്. ആദ്യം സംശയിച്ചു നിന്നെങ്കിലും പിന്നീട് അമ്മയെ വിളിക്കുകയായിരുന്നു. ഫോണ്‍ എടുത്തപ്പോള്‍ അമ്മ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ് എന്നോട് സംസാരിച്ചത്.

പിന്നീട് അച്ഛനും ഫോണ്‍ വാങ്ങി സംസാരിച്ചു. എന്നെ ഓര്‍ത്ത് അഭിമാനം ഉണ്ടെന്ന് പറയുകയും ചെയ്തു. അവര്‍ എവിടെപ്പോയാലും നിമിഷയുടെ മാതാപിതാക്കള്‍ എന്ന പേരിലാണ് ആളുകള്‍ തിരിച്ചറിയുന്നതെന്നും അതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും വീട്ടിലേക്ക് വരണം എന്ന് അച്ഛനും അമ്മയും പറയുകയായിരുന്നു. എനിക്കിപ്പോള്‍ എന്റെ കുടുംബത്തെ തിരിച്ചു കിട്ടിയിരിക്കുന്നു.

അതിലും വലിയൊരു സന്തോഷം വരാനില്ല. ആ സന്തോഷത്തിന് മുന്‍പില്‍ ബിഗ് ബോസിലെ ടൈറ്റില്‍ വിന്നര്‍ എന്നതൊന്നും ഒരു വിഷയമല്ലെന്നും ആ ടൈറ്റില്‍ നേടിയില്ലെങ്കിലും ഞാന്‍ ജീവിതത്തില്‍ വിജയിച്ചുകഴിഞ്ഞു എന്നും നിമിഷ പറയുന്നു. ബിഗ് ബോസ് വീട്ടില്‍ ജാസ്മിന്‍ ഒഴികെ മറ്റ് എല്ലാവരോടും പക്ഷപാതപരമായി പെരുമാറി എന്നതാണ് നിമിഷ പെട്ടെന്ന് പുറത്താക്കാന്‍ കാരണമായത്.

ബിഗ് ബോസ് മലയാളം നാല് സീസണുകളില്‍ വെച്ച് ആദ്യമായി സീക്രട്ട് റൂമില്‍ കഴിയാന്‍ അവസരം ലഭിച്ചതും നിമിഷയ്ക്ക് ആയിരുന്നു. മോഡല്‍ എന്ന നിലയില്‍ കരിയര്‍ കെട്ടിപ്പടുത്ത നിമിഷ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അധികവും ഗ്ലാമര്‍ ലുക്കിലുള്ളവ ആയതുകൊണ്ട് തന്നെ അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആരാധകരെ നേടിയെടുക്കാറുണ്ട്.

മിസ് കേരള 2021 ഫൈനലിസ്റ്റ് ഇരുന്നു നിമിഷ. നിയമ വിദ്യാര്‍ത്ഥിയായ നിമിഷ ആര്‍ട്ടിസ്റ്റ് ആയും മോഡല്‍ ആയും ശ്രദ്ധനേടിയിരുന്നു. അത്യധികം ഊര്‍ജസ്വലതയോടെ ആണ് നിമിഷ ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തായെങ്കിലും ഇന്നും താരത്തിന് ആരാധകരുടെ എണ്ണത്തില്‍ യാതൊരു കുറവും ഇല്ല.

ഇപ്പോഴിതാ ദുബായിലെ മറീന ബീച്ചില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ നിമിഷ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ബീച്ച് ഡേ എന്ന് കുറിച്ചുകൊണ്ടാണ് നിമിഷ ഫോട്ടോസ് പോസ്റ്റ് ചെയ്തത്. കൂളിംഗ് ഗ്ലാസ് വച്ച് ഷോര്‍ട്സ് ഇട്ട് സ്റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന നിമിഷയുടെ ഫോട്ടോസിന് ഹോട്ട് എന്നാണ് ആരാധകരുടെ കമന്റുകള്‍.

Written by Editor 3

ഭാര്യയുടെ സ്നേഹ സമ്മാനം, ക്രിസ്മസ് സമ്മാനമായി ക്രിസ്റ്റ്യാനോയ്ക്ക് 7 കോടിയുടെ റോൾസ് റോയ്‌സ് സമ്മാനിച്ച് ഭാര്യ ജോർജിന

ആഴ്ചയിൽ 38 ലക്ഷം വരുമാനം.. സ്ത നങ്ങളിലെ വിയർപ്പ് വിറ്റ് ലക്ഷങ്ങൾ നേടി സ്റ്റെഫാനി.. സംഭവം ഇങ്ങനെ