in ,

ഭാര്യയുടെ സ്നേഹ സമ്മാനം, ക്രിസ്മസ് സമ്മാനമായി ക്രിസ്റ്റ്യാനോയ്ക്ക് 7 കോടിയുടെ റോൾസ് റോയ്‌സ് സമ്മാനിച്ച് ഭാര്യ ജോർജിന

രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ എന്ന ബഹുമതി സ്വന്തമാക്കിയ താരമാണ് ക്രിസ്ത്യാനോ റൊണാൾഡോ. 180 മത്സരങ്ങളിൽ നിന്നും 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത് എന്ന് 2021ലെ കണക്കുകൾ വ്യക്തമാക്കുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിൽ അയർലണ്ടിനെതിരെ ആയിരുന്നു ക്രിസ്ത്യാനോ ഈ ചരിത്ര നേട്ടം കൈവരിച്ചത്.

ഫുട്ബോളിനോടൊപ്പം തന്നെ റൊണാൾഡോ സ്നേഹിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അത് വാഹനങ്ങൾ ആണ്. വാഹനപ്രേമികളായ സിനിമാ- സീരിയൽ താരങ്ങളെപ്പറ്റി നിരവധി വാർത്തകൾ കണ്ടിട്ടുണ്ട്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന പ്രേമിയായ ഫുട്ബോൾ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

സൂപ്പർ കാറുകളുടെ വലിയ ശേഖരം തന്നെ അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഏറ്റവും അടുത്തായി പുറത്തുവന്ന കണക്കനുസരിച്ച് ഏകദേശം 60 കോടി രൂപയ്ക്ക് മുകളിൽ വിലയുള്ള വാഹനങ്ങൾ ആണ് റൊണാൾഡോ ഇതിനോടകം സ്വന്തമാക്കിയിട്ടുള്ളത്. ഈ ശേഖരത്തിലേക്ക് ബുൾഗാട്ടിയുടെ ഒരു സ്പെഷ്യൽ എഡിഷൻ പതിപ്പും അടുത്തിടെ എത്തിയിരുന്നു. സ്കേറ്റോയ്ക്കെതിരായ മത്സരത്തിൽ വിജയിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ബുഗാട്ടിയുടെ ലിമിറ്റഡ് എഡിഷൻ മോഡലായ സെന്റോ ഡിസി എന്ന സൂപ്പർ കാർ അദ്ദേഹം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

ഏകദേശം 8.5 മില്യൺ ഡോളറാണ് ബുഗാട്ടിയുടെ ഏറ്റവും പുതിയ എഡിഷന്റെ വിലയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇപ്പോൾ 2012ലെ ലോകകപ്പിന് ഒക്കെ ശേഷം ഈ ക്രിസ്മസ് ഏറെ മധുരം ഉള്ളതാക്കി തീർക്കുകയാണ് ക്രിസ്ത്യാനോയും ഭാര്യ ജോർജീനയും. ക്രിസ്മസ് സമ്മാനമായി ഏഴ് കോടിയുടെ റോൾസ് റോയ്സ് സമ്മാനിച്ച ഭാര്യ ജോർജീനയെ പറ്റി വാചാലയാകുന്ന ക്രിസ്ത്യാനോടെ ഏറ്റവും പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ക്രിസ്ത്യാനോ മക്കൾക്കൊപ്പം പോർച്ചുഗലിൽ ആയിരുന്നു ക്രിസ്മസ് ആഘോഷിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് തൻറെ പ്രിയതമന് ഏഴു കോടി രൂപയോളം വിലയുള്ള റോൾസ് റോയ്സ് ഡോൺ മോഡൽ സമ്മാനമായി ജോർജിന നൽകിയത്. താരം കാറിന്റെ അടുത്ത് നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തും കഴിഞ്ഞു. ഇതോടൊപ്പം തന്നെ കാറിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

മക്കൾക്ക് സമ്മാനമായി സൈക്കിളും ജോർജിന നൽകിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാം മോഡലായ ജോർജിന ഒരു പരസ്യത്തിൽ നിന്ന് ഈടാക്കുന്നത് ഏതാണ്ട് 8.30 ലക്ഷം യൂറോ ആണ്. ചരിത്രം കുറിച്ച് ലോകത്തിലെ ഇൻസ്റ്റഗ്രാമിൽ 500 മില്യൻ ഫോളോവേഴ്സ് ഉള്ള ആദ്യ വ്യക്തിയാണ് ക്രിസ്ത്യാനോ റൊണാൾഡോ.

375 മില്യൺ ഫോളോവേഴ്സ് ഉള്ള ലയണൽ മെസ്സി ആണ് പട്ടികയിൽ രണ്ടാമത്തെ സെലിബ്രിറ്റി. അത്രയേറെ ആരാധകർ താരത്തിന് ഉണ്ടെന്നും ഇതിനോടകം സമൂഹമാധ്യമങ്ങൾ തൊട്ടറിഞ്ഞ കാര്യമാണ്. ഇതിനൊക്കെ എതിരെ താരം പ്രതികരിച്ചത് ഇങ്ങനെ; “ഞാൻ റെക്കോർഡുകൾ പിന്തുടരുന്നില്ല… റെക്കോർഡുകൾ എന്നെ പിന്തുടരുന്നു” എന്നാണ്.

Written by Editor 4

ഇതാര് ദേവതയോ, അവാർഡ് വേദിയിൽ നാടൻ ലുക്കിൽ തിളങ്ങി ശ്രുതി രാമചന്ദ്രൻ.. ഫോട്ടോസ് വൈറൽ

അമ്പോ.. നമ്മുടെ നിമിഷ അല്ലേ ഇത്.. ബീച്ചിൽ ആർത്തുല്ലസിച്ച് നിമിഷ, കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ