ജയസൂര്യ നായകനായ പ്രേതം എന്ന ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ശ്രുതി രാമചന്ദ്രൻ. ചിത്രത്തിലെ പ്രേതമായി വന്ന ശ്രുതി പിന്നീട് മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയുണ്ടായി. ദുൽഖർ സൽമാൻ നായകനായി എത്തിയ ഞാൻ എന്ന ചിത്രത്തിലും മികച്ച ഒരു കഥാപാത്രത്തെ താരം അവതരിപ്പിച്ചു.
രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ സുശീല എന്ന കഥാപാത്രത്തിലൂടെയാണ് താരം തിളങ്ങിയത്. പിന്നീട് സൺഡേ ഹോളിഡേ, മധുരം എന്നീ ചിത്രങ്ങളിലെ പ്രകടമായ കഥാപാത്രങ്ങളുടെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുവാൻ ശ്രുതിയ്ക്ക് സാധിക്കുകയും ചെയ്തു. കാണക്കാണേ എന്ന ചിത്രത്തിലും ശ്രുതി തന്റേതായ പ്രകടനങ്ങൾ കാഴ്ചവച്ചപ്പോൾ തെലുങ്ക് സിനിമയിലും ചുവടുറപ്പിക്കുവാൻ സാധിക്കുകയുണ്ടായി. ഒടുവിൽ ഇറങ്ങിയ മധുരം എന്ന ജോജു ജോസഫ് ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം സിനിമ പ്രേമികൾക്കിടയിൽ വലിയതോതിൽ ചലനങ്ങൾ സൃഷ്ടിച്ചു.
ആർക്കിടെക്ട് ആയി ജോലി ചെയ്യുന്ന സമയത്താണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. താരത്തിന്റെ ഭർത്താവ് ഫ്രാൻസിസ് തോമസും സിനിമാരംഗത്ത് പ്രവർത്തിക്കുന്ന ഒരാളാണ്. 2016ൽ വിവാഹിതരായ ശ്രുതിയും ഫ്രാൻസിസും ചേർന്ന് തമിഴിൽ പുറത്തിറങ്ങിയ പുത്തൻ പുതുകാലം എന്ന ആന്തോളജിയിൽ ഇളമയ് ഇതോ ഇതോ എന്ന ചിത്രത്തിന് കഥയെഴുതുകയും ഉണ്ടായി. ജയസൂര്യ നായകനായ അന്വേഷണം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചതും താരത്തിന്റെ ഭർത്താവാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ ശ്രുതി തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 9 വർഷത്തോളം ഫ്രാൻസിസുമായി ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിൽ ആയിരുന്നെന്നും ഒരുമിച്ച് ജീവിച്ചപ്പോഴാണ് ഒരു വ്യക്തിയെന്ന നിലയിൽ ഭർത്താവിനെ അടുത്ത് അറിയുന്നതെന്നും മുൻപ് താരം വ്യക്തമാക്കിയിരുന്നു. അന്ന് താരം പറഞ്ഞത് ഇങ്ങനെ…
ഫ്രാൻസിസും ഞാനും 15 വർഷമായി ഒരുമിച്ചാണ്. സ്കൂൾ കഴിഞ്ഞ സമയത്താണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്. രണ്ടുപേരും പരസ്പരം ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഫ്രാൻസിസ് വളരെ ആഴത്തിൽ ആലോചിക്കുന്ന ആളാണ്. ഞാൻ ഒരുപക്ഷേ മുമ്പ് നേരെ തിരിച്ചായിരിക്കും.
നമ്മൾ കണ്ടു വളർന്ന ചില ബന്ധങ്ങളുണ്ട്. മാതാപിതാക്കളുടെയോ ആന്റിയുടെയോ ഒക്കെ. അത് നമ്മുടെ ജീവിതത്തിൽ കൊണ്ടുവന്നാൽ വർക്ക് ചെയ്യണമെന്നില്ല. കുറെ നാളുകൾ ഞാനും ഫ്രാൻസിസ് ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിൽ ആയിരുന്നു. കല്യാണം കഴിഞ്ഞിട്ടാണ് ഞങ്ങൾ ഒരു വീട്ടിൽ താമസിക്കുവാൻ തുടങ്ങിയത്. അപ്പോഴാണ് കാര്യങ്ങൾ മാറിയത് ഞാനറിയുന്നത്.
9 കൊല്ലം ഞങ്ങൾ ഡേറ്റിങ്ങിൽ ആയിരുന്നു. ആ സമയത്ത് നമ്മൾ കാണുമ്പോൾ നമ്മുടെ നല്ല വേർഷൻ ആയിരിക്കും കാണുക. ഒരുമിച്ച് ജീവിച്ചു തുടങ്ങുമ്പോൾ അത് മാത്രമല്ല ജീവിതം എന്ന് മനസ്സിലാക്കും. സോഷ്യൽ മീഡിയയിൽ കാണുന്നത് ഞങ്ങളുടെ ജീവിതത്തിൻറെ ഒരു ശതമാനമാണ്.
താരത്തിന്റെ വാക്കുകളും ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ എപ്പോഴും ട്രെൻഡിങ് പൊസിഷനിൽ ഒന്നാമത് തന്നെയാണ്. ഇപ്പോൾ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് വേദിയിൽ തിളങ്ങിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സൈബർ ലോകത്ത് വൈറലാകുന്നത്. മധുരം സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്കാരം നേടിയ താരം സാരിയിൽ അതീവ ഗ്ലാമർ ലുക്കിൽ തന്നെയാണ് പ്രത്യക്ഷപ്പെട്ടത്. രാജേഷ് കെ രാമൻ സംവിധാനം ചെയ്യുന്ന നീരജയാണ് താരത്തിന്റെ ഏറ്റവും പുതിയ പ്രോജക്ട്.